Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അതിർത്തിയിൽ മതിൽ കെട്ടിയിട്ടേ ട്രംപ് ഇനി പിന്നോട്ടുള്ളു ! ; യു.എസിലുള്ള അനധികൃത കുടിയേറ്റക്കാരെ മൂന്ന്​ വർഷത്തേക്ക്​ സംരക്ഷിക്കാമെന്ന് വാഗ്‌ദാനം, പകരം മെക്​സികോ അതിർത്തിയിൽ മതിൽ പണിയാനുള്ള ഫണ്ടിലേക്ക്​ 5.7 ബില്യൺ ഡോളർ നൽകണം

20 JANUARY 2019 03:21 PM IST
മലയാളി വാര്‍ത്ത

അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുവാനുള്ള ഫണ്ട് രൂപീകരണത്തിന് പുതിയ വഴിയുമായി പ്രസിഡന്റ് ഡൊണാൾഡ്​ ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. യു.എസിലുള്ള അനധികൃത കുടിയേറ്റക്കാരെ മൂന്ന്​ വർഷത്തേക്ക്​ സംരക്ഷിക്കാമെന്നും പകരം മെക്​സികോ അതിർത്തിയിൽ മതിൽ പണിയാനുള്ള ഫണ്ടിലേക്ക്​ 5.7 ബില്യൺ ഡോളർ നൽകണമെന്നുമാണ് ട്രംപിന്റെ ഒത്തുതീർപ്പ് ഉടമ്പടി.

മതിലി​ന്​ ഫണ്ട്​ അനുവദിക്കുന്നതിന്റെ പേരിൽ ഒരു മാസത്തിലേറെയായി രാജ്യത്ത്​ നിലനിൽക്കുന്ന ഭാഗിക ഭരണസ്​തംഭനം ഒഴിവാക്കാൻ ഈ നിർദേശം സഹായിക്കുമെന്നാണ്​ ട്രംപി​ന്റെ വിലയിരുത്തൽ. യു.എസ്​ എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണുള്ളതെന്നും എന്നാൽ ഇപ്പോൾ കുടിയേറ്റം​ അമേരിക്കയെ തന്നെ തകർക്കുന്ന നിലയിൽ അധ:പതിച്ചുവെന്നും ട്രംപ്​​ പറഞ്ഞു. അതിർത്തി മുഴുവനായും മതിൽ കെട്ടി അടക്കുകയല്ല, ശക്​തമായ സുരക്ഷ ആവശ്യമുള്ളിടത്തു മാത്രം സ്​റ്റീലുകൊണ്ടുള്ള മതിൽ പണിയുകയാണ്​ ചെയ്യുന്നതെന്നും ട്രംപ്​ വ്യക്​തമാക്കി. എന്നാൽ അതിന്​ 5.7 ബില്യൺ ഡോളർ ആവശ്യമാണ്​.

ഏഴ്​ ലക്ഷത്തോളം പേരാണ്​ യു.എസിലേക്ക്​ പങ്കാളികളുമായി അനധികൃതമായി കുടിയേറിയത്​. ഇവർക്ക്​ പൗരത്വമില്ലാതെ യു.എസിൽ ജോലി ചെയ്യാം എന്ന നിയമമനുസരിച്ച്​ നാടുകടത്തലിൽ നിന്ന്​ സംരക്ഷണമുണ്ട്​. ഈ സംരക്ഷണം അടുത്ത മൂന്ന്​ വർഷത്തേക്ക്​ കൂടി നീട്ടി ജോലി ചെയ്യാൻ അനുവാദം നൽകാം എന്നാണ്​ ട്രംപിന്റെ ഒത്തു തീർപ്പ്​ വ്യവസ്​ഥ. അതിനു പകരം മതിൽ കെട്ടുന്നതിലേക്കുള്ള 5.7 ബില്യൺ ഡോളർ നൽകണം.

യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള മൂന്ന്​ ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാർക്കും വിസ മൂന്ന്​ വർഷത്തേക്ക്​ നീട്ടാമെന്നും ട്രംപ്​ വാഗ്​ദാനം ചെയ്​തു. വൈ​റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ 13 മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള അ​ഭി​സം​ബോ​ധ​ന​യി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം പ്ര​സിഡന്റ്​ സം​സാ​രി​ക്കു​ന്ന​തി​ന് മു​മ്പ്​ ത​ന്നെ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends