ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്ഥാനില്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കുമെന്നു ട്രംപ് പറഞ്ഞു. യുഎസ് യുദ്ധക്കപ്പലുകളില്‍ ആയുധം നിറയ്ക്കുകയാണെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആയുധങ്ങള്‍ വളരെ ഫലപ്രദമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.''ഏറ്റവും മികച്ച വെടിക്കോപ്പുകളും ആയുധങ്ങളും ഞങ്ങള്‍ കപ്പലുകളില്‍ നിറയ്ക്കുകയാണ്. കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വളരെ ഫലപ്രദമായി ഞങ്ങള്‍ അവ ഉപയോഗിക്കും'' – ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























