മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി. ലിബിയയിലും മൊറോക്കോയിലുമായുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ആളുകളെ കാണാതായിരിക്കുന്നത്. ലിബിയയില്‍നിന്നും പുറപ്പെട്ട ബോട്ടില്‍ 120 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി.
കാണാതായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി മോശം കാലാവസ്ഥയാണ് ബോട്ടുകള്‍ മുങ്ങാന്‍ കാരണമെന്നാണ് വിവരം.
https://www.facebook.com/Malayalivartha