Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ആഡംബര വസതി ഉപേക്ഷിച്ച് നഗര പ്രാന്തത്തിലെ ഒരു ഫ്ളാറ്റിൽ ലളിത ജീവിതം നയിക്കുന്ന, പൊതു ഗതാഗതം ഉപയോഗിക്കുന്ന ഇടയൻ; ഏകാധിപതിയായ പോപ്പ് ഫ്രാൻസിസിന് ക്രൂരതയുടേയും മനുഷ്യത്വമില്ലായ്മയുടേയും മറ്റൊരു മുഖമുണ്ട്; വിവാദങ്ങൾക്ക് തിരികൊളുത്തി "ദി ഡിക്റ്റേറ്റർ പോപ്പ്"

21 JANUARY 2019 01:51 PM IST
മലയാളി വാര്‍ത്ത

മാധ്യമ പ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രൻ പൊതുവെ മാധ്യമ പ്രവർത്തകരോടായി പറഞ്ഞിരുന്ന ഒരുപദേശണ്ടായിരുന്നു - അമിത വിനയം, കടുത്ത ആദർശ അസ്കിയത, ദഹിക്കാനാവാത്ത വിപ്ലവാശയങ്ങൾ ഒക്കെ തള്ളുന്ന രാഷ്ട്രീയ നേതാക്കളെ കണ്ണടച്ച് വിശ്വസിക്കരുത് - അവർ വല്ല്യ കുഴപ്പക്കാരായിരിക്കും. നിങ്ങൾ ഇക്കൂട്ടരെ ശ്രദ്ധിക്കണം.

80 കളുടെ മധ്യത്തിൽ പ്രതിപക്ഷ രാഷ്ട്രീയ നേതൃനിരയിൽ പെട്ടെന്ന് ഉദിച്ചുയർന്ന താരമായിരുന്നു ജനതാപാർടി നേതാവും കർണാടകത്തിലെ ആദ്യ കോൺഗ്രസിതര മുഖ്യമന്ത്രിയായിരുന്നു രാമകൃഷ്ണ ഹെഗ്ഡെ.. ആദർശ ശുദ്ധിയുടെ കാര്യത്തിൽ ഇയാൾ പവൻ മാറ്റ് തങ്കം എന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ - ഭാവി പ്രധാനമന്ത്രി എന്നതരത്തിൽ മാധ്യമങ്ങൾ വാഴ്ത്തി പാടിയിരുന്നു.

പക്ഷേ, സ്വജനപക്ഷപാതം, അഴിമതി, എതിരാളികളുടെ ഫോൺ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. രാമചന്ദ്രൻ തുടക്കം മുതല്ക്കേ സംശയദൃഷ്ടിയോടെ വീക്ഷിച്ച നേതാവായിരുന്നു ഹെഗ് ഡേ. അദ്ദേഹത്തിന്റെ സംശയം ശരിയാണെന്ന് കാലം തെളിയിച്ചു.

അത്തരം വാഴ്ത്തിപ്പാടലുകൾക്ക് വിധേയനായ ആളാണ്‌ ഇപ്പോഴത്തെ മാർപാപ്പ. മാർപ്പാപ്പ ഫ്രാൻസിസിന്റെ പൊതു വിഷയങ്ങളിലെ ഇടപെടലുകളെക്കുറിച്ചും മധുരം പുരട്ടിയ വാക്കുകളെ കുറിച്ചും ഒരുപാട് സന്ദേഹങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. ആ സന്ദേഹങ്ങൾ ശരിവെക്കുന്ന ഒരു പുസ്തകം ഇറങ്ങിക്കഴിഞ്ഞു. THE DICTATOR POPE- The Inside Story of the Francis Papacy. 2018 അവസാനമാണ് ഈ പുസ്തകം അമേരിക്കയിൽ പ്രസിദ്ധീകരിച്ചത്. ചരിത്രകാരനും എഴുത്തുകാരനുമായ ഹെൻട്രി സൈരെ ( Henry Sire) 2013 മുതൽ 2017 വരെ റോമിൽ താമസിച്ചാണ് ഫ്രാൻസിസ് മാർപ്പാപ്പയെക്കുറിച്ചുള്ള ഈ പുസ്തകമെഴുതിയത്. എന്നാൽ തന്റെ സുരക്ഷയെ കരുതി മാർക്കന്റോനിയോ കൊളോണ( MARCANTONIO COLONNA ) എന്ന തൂലികാ നാമത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത് - യൂറോപ്പിലും അമേരിക്കയിലും വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും ഈ പുസ്തകം ഇടയാക്കി ക്കഴിഞ്ഞു.

ബെനഡിക്ട് പതിനാറാമൻ 2013 ൽ അപ്രതീക്ഷിതമായി സ്ഥാനത്യാഗം ചെയ്ത ഒഴിവിലേക്കാണ് അർജന്റീയനക്കാരനായ കർദിനാൾ ഹോസെ മരിയോ ബെർഗോളിയോവിനെ മാർപ്പാപ്പയായി തിരഞ്ഞെടുത്തത്. പോപ്പ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ തലവനായി 2013 മാർച്ച് 13 ന് സ്ഥാനമേറ്റു -

ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വളരെ അപ്രതീക്ഷിതമായിരുന്നു എന്ന മട്ടിലായിരുന്നു അക്കാലത്തെ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ആഡംബര ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗര പ്രാന്തത്തിലെ ഒരു ഫ്ളാറ്റിൽ ലളിത ജീവിതം നയിക്കുന്ന, പൊതു ഗതാഗതം ഉപയോഗിക്കുന്ന ഇടയൻ എന്ന മട്ടിലൊക്കെയായിരുന്നു വത്തിക്കാനിലും മറ്റും ബർഗോളിയോവിനെ അവതരിപ്പിച്ചിരുന്നത്.

കൃത്യമായ പി.ആർ ഓപ്പറേഷൻ ഇത്തരമൊരു വാഴ്ത്തലിന് പിന്നിലുണ്ടായിരുന്നു. ഏകാധിപതിയായ ഈ പോപ്പിന് ക്രൂരതയുടേയും മനുഷ്യത്വമില്ലായ്മയുടേയും മറ്റൊരു മുഖമുണ്ടെന്നാണ് എഴുത്തുകാരൻ തെളിവു സഹിതം പറയുന്നത്. ബ്യുണസ് ഐരീസിലെ കർദിനാളായിരുന്ന കാലത്ത് ചിരിക്കാത്ത -വരിഞ്ഞു കെട്ടിയ മുഖവുമായി നടക്കുന്ന ബിഷപ്പായിരുന്നു ബെർഗോളിയോ - പക്ഷേ, പോപ്പായതോടെ
ചിരിക്കുന്ന മാർപ്പാപ്പയായി മാധ്യമങ്ങളും പരിവാരങ്ങളും വാഴ്ത്താൻ തുടങ്ങി. ഈ മുഖാവരണത്തിന് പിന്നിൽ ഇദ്ദേഹത്തിന് വളരെ വ്യത്യസ്തമായ, ഭീഭത്സമായ മറ്റൊരു മുഖമുണ്ടെന്ന് പുസ്തകത്തിന്റെ ആദ്യ അധ്യായ ( The St. Gallen Mafia) ത്തിന്റെ ആദ്യ ഖണ്ഡികയിലിങ്ങനെ എഴുതിയിട്ടുണ്ട്.-

" If you speak to any one working in the Vatican , they will tell you about the miracle in reverse. When the publicity cameras are off him, Pope Francis turns into a different figure: arrogant, dismissive of people, prodigal with bad language, and Notorious for furious outburst of temper which are known to every one from the Cardinals to chauffeurs".

ക്യാമറ ഓഫായിക്കഴിഞ്ഞാൽ മറ്റുള്ളവരോട് ഇദ്ദേഹം പെരുമാറുന്നത് തികഞ്ഞ അഹങ്കാരത്തോടും പരിഹാസത്തോടും അധികാര പ്രമത്തതയോടുമാണ്. കോപത്തോടും മോശം ഭാഷ ഉപയോഗിച്ചും സംസാരിക്കുന്നത് പതിവാണ്- കർദ്ദിനാളന്മാർ മുതൽ വേലക്കാരോടു വരെ ഇത്തരത്തിൽ മോശം ഭാഷ ഉപയോഗിച്ച് പെരുമാറുന്നത് പതിവാണ്.

ജനാധിപത്യ ശൈലികളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത തികഞ്ഞ ഏകാധിപതിയും നിഷ്ഠൂരനുമാണ് ഫ്രാൻസിസ് മാർപ്പാപ്പ.

വത്തിക്കാനിലെ അധികാര ദല്ലാളന്മാരിലൊരാളായ കർദിനാൾ ഗോഡ് ഫ്രൈഡ് ഡാനിയേൽസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സെന്റ് ഗാലൻ മാഫിയ എന്ന ഗ്രൂപ്പിന്റെ താൽപര്യ സംരക്ഷകനായതു കൊണ്ടാണ് ഇദ്ദേഹത്തെ പോപ്പായി തിരഞ്ഞെടുത്തതെന്നാണ് എഴുത്തുകാരൻ പറയുന്നത്. ഈ മാഫിയയുടെ പി ആർ ഓപ്പറേഷനിലൂടെയാണ് ഇദ്ദേഹത്തെ കാരുണ്യവാനും വിശാലമനസ്കനുമൊക്കെയായി വാഴ്ത്തുന്നത്.
അർജന്റീനയിൽ ബർഗോളിയോ ഉപജാപങ്ങളുടെ ഉസ്താദ്ദെന്നാണ് അറിയപ്പെട്ടിരുന്നത്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ്. ചോര പൊടിയാതെ കൊല നടത്തുന്ന കശാപ്പുകാരനാണ് ബർഗോളിയോ എന്നാണ് അർജന്റീനയിലെ പല പ്രമുഖരേയും ഉദ്ധരിച്ചു കൊണ്ട് മാർക്കാന്റാണിയോ രേഖപ്പെടുത്തിയിട്ടുണ്ട്.

തരാതരം പോലെ നിലപാടുകൾ മാറ്റുകയും കാറ്റുള്ളപ്പോൾ തൂറ്റുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് ബ്യൂണസ് ഐറീസിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന ബർഗോളിയോ എന്ന് വൈദികരേയും സഹപ്രവർത്തകരേയും ഉദ്ധരിച്ചു കൊണ്ട് ഗ്രന്ഥകാരൻ പറയുന്നുണ്ട്.

സഹപ്രവർത്തകരായ ബിഷപ്പുമാരുമായി കലഹിക്കുകയും അവരെ സകല കുതന്ത്രങ്ങളും ഉപയോഗിച്ച് നിഷ്പ്രഭരാക്കുന്ന പ്രകൃതക്കാരനാണ് പോപ്പ് ഫ്രാൻസിസ്

(Bergoglio is a person who above all else knows how to instill fear. That is why he has an influence in the Holy See which surprise many). സഹപ്രവർത്തകരിൽ ഭീതി ജനിപ്പിച്ച് സകലരേയും അടിച്ചമർത്തി മുന്നേറുന പ്രകൃതക്കാരനാണ് .
ഇദ്ദേഹം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയിൽ ഒരു പാട് മാറ്റങ്ങൾ കൊണ്ടുവന്നു എന്നൊക്കെ വാഴ്ത്തുന്നുണ്ടെങ്കിലും സഭയിൽ ഗുണപരമായ ഒരു മാറ്റവും കൊണ്ടു വന്നില്ലെന്ന് സഭയിലെ പരിവർത്തന വാദികൾ ആരോപിക്കുന്നുണ്ട്. എല്ലാം തൊലിപ്പുറത്തെ ചികിത്സകൾ എന്നാണ് പൊതുവെ വിലയിരുത്തുന്നത് .വൈദികർക്കും ബിഷപ്പുമാർക്കെതിരെയും ഒരു പാട് ലൈംഗിക പീഡന പരാതികൾ വന്നിട്ടും ഗുണപരമായ ഒരു മാറ്റവും വരുത്തിയില്ല. ഒരു പാട് പേരെ ഇപ്പോഴും ഇദ്ദേഹം സംരക്ഷിച്ചു നിർത്തിയിരിക്കയാണ്.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ല് പത്രോസിന്റെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പോപ് ഫ്രാൻസിന്റെ കാര്യത്തിൽ തെറ്റാണെന്ന് പറയാനാവില്ല. ഈ പുസ്തകത്തിന്റെ ആദ്യ പേജിൽ ഗ്രന്ഥകർത്താവ് ഏബ്രഹാം ലിങ്കന്റെ ഒരു ഉദ്ധരണി രേഖപ്പെടുത്തിയിട്ടുണ്ട് - നിങ്ങൾക്ക് ചിലരെ കുറെക്കാലം കബളിപ്പിക്കാൻ കഴിഞ്ഞേക്കാം, ചിലരെ എല്ലാക്കാലത്തും. എന്നാൽ എല്ലാവരേയും എല്ലാ കാലത്തും നിങ്ങൾക്ക് കബളിപ്പിക്കാനാവില്ല."

എന്തായാലും ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്വഭാവത്തിലെ ഗുണദോഷങ്ങളും, പ്രവർത്തന കാലത്തെ നേട്ടങ്ങളും ഇഴകീറി പരിശോധിക്കപ്പെടുന്നുണ്ട്. ആരും വിശുദ്ധരല്ല. ഒപ്പം വിമർശനത്തിനും അതിതരല്ല -
ഫ്രാൻസിസ് പോപ്പിനെ വാഴ്ത്തിപ്പാടി കൊണ്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പോലെ തന്നെ വിമർശിച്ചും ഒട്ടേറെ പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്.

The Dictator Pope ന് പുറമേ ഫിലിപ്പ് എഫ്. ലോലർ എഴുതിയ

Lost Shepherd: How Pope Francis is Misleading His Flock എന്നൊരു വിവാദ പുസ്തകവും ഇറങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (3 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (3 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (4 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (4 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (4 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (5 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (5 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (5 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (5 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (5 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (6 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (6 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (6 hours ago)

Malayali Vartha Recommends