അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. അഫ്ഗാന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഫോടന വിവരം സ്ഥിരീകരിച്ചു.
അഫ്ഗാനിലെ വാര്‍ഡാക്ക് പ്രവിശ്യയിലെ മൈദന്സഹറിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്ന് അഫ്ഗാന് സര്‍ക്കാര്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ ക്യത്യമായ മരണസംഖ്യ പുറത്തുവിട്ടിരുന്നില്ല. 12 സൈനികര്‍ മാത്രമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ വിശദീകരണം.
എന്നാല്‍, ഇത് തെറ്റാണെന്നും 126 പേര് മരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിലെ ലോഗര്‍ പ്രവിശ്യയിലും താലിബാന് ആക്രമണം നടത്തിയിരുന്നു. എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്
https://www.facebook.com/Malayalivartha