ഭരണ പ്രതിസന്ധിയില്‍ യു.എസ്; സെനറ്റില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളും പരാജയപ്പെട്ടു

യൂ എസിലെ ഭരണ സ്തംഭനം അവസാനിപ്പിക്കുന്നതിനായി അവതരിപ്പിച്ച രണ്ട് ബില്ലുകളും ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും അവതരിപ്പിച്ച ബില്ലുകളാണ് പരാജയപ്പെട്ടത്. ബില്ലുകള്‍ പരാജയപ്പെട്ടതോടെ ഭരണ പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് ഉറപ്പായി.
ബില്‍ പാസാക്കാന്‍ വേണ്ട സെനറ്റിലെ 100 അംഗങ്ങളില്‍ 60 പേരുടെ പിന്തുണ നേടാന്‍ ഇരുവിഭാഗത്തിനും കഴിഞ്ഞില്ല. റിപ്പബ്ലിക്കന്‍ 50-47ന് പരാജയപ്പെട്ടപ്പോള്‍ ഡമോക്രാറ്റുകള്‍ക്ക് 252-44 ആണ് കിട്ടിയത്.
ഈ ബില്ലുകള്‍ പരാജയപ്പെട്ടതോടെ എട്ട് ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ഈയാഴ്ചയും ശമ്പളം ലഭിക്കില്ല. മെക്സിക്കന്‍ മതിലിന് ഫണ്ട് വകയിരുത്താതെയുള്ള ഒരു ബില്ലിലും ഒപ്പുവെക്കില്ലെന്ന നിലപാട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.
ട്രംപിന്റെ ആവശ്യം ന്യായീകരിക്കാനാകാത്തതാണെന്ന് പ്രതിനിധി സഭയുടെ സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസി പറഞ്ഞു. ട്രഷറി സ്തംഭനം തുടങ്ങിയിട്ട് 34 ദിവസം പിന്നിട്ടിരിക്കുകയാണ്. രാജ്യം ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണിത്. എട്ട് ലക്ഷത്തോളം വരുന്ന ഫെഡറല്‍ ജീവനക്കാരുടെശമ്പളം മുടങ്ങുന്നത് വരും ദിവസങ്ങളിലും തുടരും.
https://www.facebook.com/Malayalivartha



























