അമേരിക്കയുമായുള്ള ചർച്ചയിൽ കിം ജോങ് ഉന്‍ തൃപ്തനെന്ന് റിപ്പോര്‍ട്ട്

രണ്ടാം ഉച്ചകോടിക്ക് മുൻപ് യൂ എസുമായുള്ള ചർച്ചയിൽ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൂര്‍ണ്ണ തൃപ്തനെന്ന് റിപ്പോര്‍ട്ട്.ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രണ്ടാം ഉച്ചകോടി ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് ഒരു അന്തർദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയുന്നു.
ട്രംപിന്‍റെ പുരോഗമനപരമായ ചിന്തകളില്‍ കിം ജോങ് ഉന്നിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
സിംഗപ്പൂരില്‍ കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മില്‍ നടന്ന ആദ്യ ഉച്ചകോടിയില്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടെങ്കിലും അവയില്‍ പലതും പരിപൂര്‍ണമായി നടപ്പാക്കാൻ സന്ധിച്ചിരുന്നില്ല. ഈ സാഹചര്യം നിലനിലക്കുന്നതിനാലാണ് ഇരു നേതാക്കളു രണ്ടാം ഉച്ചകോടിക്ക് തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായാണ് ഉന്നിന്‍റെ പ്രതിനിധികളും യു.എസ് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ഈ ചര്‍ച്ചകളില്‍ കിംങ് ജോങ് ഉന്‍ പൂര്‍ണ്ണ തൃപ്തനാണെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരകൊറിയക്ക് മേല്‍ അമേരിക്കയുടെ ഉപരോധം നീക്കുന്ന കാര്യത്തിൽ ഒരു പുതു വഴി തുറക്കാന്‍ ഈ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് കിം കരുതുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ലക്ഷ്യങ്ങള്‍ ഓരോന്നായി നേടിയെടുക്കാന്‍ രണ്ടാം ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇത്തരം ചര്‍ച്ചകള്‍ വഴി ഫലം കാണുമെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കിം യോങ് ചോലിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫെബ്രുവരി രണ്ടാം ആഴ്ചയില്‍ കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി നടത്താന്‍ വൈറ്റ് ഹൌസ് തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























