പറക്കും കാർ വൈകാതെ നിരത്തിലിറങ്ങും ! ; വിമാന നിര്‍മ്മാണ ഭീമന്മാരായ ബോയിങിന്റെ കാർ മാതൃക വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി

അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയായ "ബോയിങ്ങ്" നിർമ്മിച്ച ആദ്യ കാറിന്റെ മാതൃക വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി. കമ്ബനി തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
ബോയിങ്ങിന്റെ കീഴിലുള്ള ഒറോറ ഫ്‌ളൈറ്റ് സയന്‍സസ് ആണ് പറക്കും കാറിന്റെ ആദ്യ മാതൃക രൂപകല്‍പന ചെയ്തതും നിര്‍മ്മിച്ചതും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വായു മാര്‍ഗം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന കമ്പനികളിലൊന്നു കൂടിയാണ് ബോയിങ്ങ്. യൂബറും, ഗൂഗിളിന്റെ സ്ഥാപകരിലൊരാളായ ലാറി പേജിന്റെ നേതൃത്വത്തിലുള്ള സംരഭവും സമാന രീതിയിലുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.
തറയിൽ നിന്നും പറന്നുയർന്ന വാഹനം ഒരു മിനിട്ടു നേരം ആകാശത്ത് പറക്കുകയും പിന്നീട് സുഗമമായി തിരിച്ചിറക്കിയെന്നും കമ്പനി പറയുന്നു. വായു മാര്‍ഗം സഞ്ചരിക്കാന്‍ പറ്റിയ വാഹനത്തിന്റെ സുരക്ഷയും മറ്റും ഉറപ്പു വരുത്തുന്നത് വരെ പരീക്ഷണപ്പറക്കലുകള്‍ തുടരുമെന്നും കമ്പനി അറിയിച്ചു. ഹെലികോപ്ടര്‍ പോലെ കൂടുതല്‍ നിയന്ത്രണ സ്വഭാവം നല്‍കുന്ന രീതിയിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. ‘ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ കേവലം രൂപകല്‍പനയില്‍ നിന്നും വാഹനത്തിന്റെ ആദ്യ മാതൃക സൃഷ്ടിച്ചു ബോയിങ്ങ് ചീഫ് ടെക്‌നോളജി ഓഫീസര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
https://www.facebook.com/Malayalivartha



























