ബ്രക്സിറ്റിനെതിരെ വിമർശനവുമായി ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ

ബ്രക്സിറ്റിനെ വിമര്‍ശിച്ച് ടോണി ബ്ലയര്‍ രംഗത്ത്. ബ്രക്സിറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബ്രിട്ടൻ പ്രധാനമന്ത്രിയായ ടോണി ബ്ലെയർ രംഗത്ത് .
നിലവിലെ ബ്രക്സിറ്റ് നടപടികൾ കുഴപ്പം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി ജനഹിത പരിശോധന നടത്തണമെന്നും ബ്ലയര്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള ബ്രക്സിറ്റ് നടപടികള്‍ സമ്പൂര്‍ണ പരാജയമായിരിക്കുന്നു. വീണ്ടുമൊരു ജനഹിത പരിശോധന എത്രയും വേഗം നടത്തുകയാണ് വേണ്ടത് . അദ്ദേഹം അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 29 ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. വ്യക്തമായ നയരേഖകളില്ലാതെ മുന്നോട്ട് പോകുന്നത് വിഡ്ഢിത്തമാണെന്നും ടോണി ബ്ലയര്‍ പറഞ്ഞു. കരാറില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ്. സര്‍ക്കാരിന്റെ ഈ നീക്കത്തെ പാര്‍ലമെന്റ് അംഗീകരിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇനിയൊരു ജനഹിത പരിശോധന നടത്തിയാല്‍ ബ്രക്സിറ്റ് ജനങ്ങള്‍ തള്ളുമെന്നാണ് തന്റെ വിശ്വാസം. അതല്ല യൂണിയനില്‍ തുടരണ്ട എന്നാണ് ജനങ്ങള്‍ വീണ്ടും വിധി എഴുതുന്നതെങ്കില്‍ അതിനെ താനടക്കമുള്ളവര്‍ അംഗീകരിക്കുമെന്നും ടോണി ബ്ലയര്‍ പറഞ്ഞു . വീണ്ടു ജനാഭിപ്രായം തേടാതെ ബ്രക്സിറ്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്ത് വിഭാഗീയത ഉണ്ടാക്കുമെന്നും ബ്ലയര്‍ കൂട്ടിച്ചേർത്തു. ബ്രക്സിറ്റിനെ തുടക്കം മുതലേ ശക്തമായി എതിര്‍ത്ത നേതാവാണ് ടോണി ബ്ലയര്‍.
https://www.facebook.com/Malayalivartha



























