സിറിയയില്‍ സേഫ് സോണ്‍സാധ്യമാകും ; തുർക്കി വിദേശകാര്യ മന്ത്രി

സിറിയയിൽ സേഫ് സോണിന് സാധ്യമാകുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി കാവുസൊഗ്ലു. സേഫ് സോൺ നടപ്പാക്കുന്നത് അമേരിക്ക , റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെ ചേർത്ത് പിടിച്ചാവും സംവിധാനം നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു.
വിമത സൈന്യവും ബശ്ശാറുല്‍ അസദിന്റെ സൈന്യവും തമ്മിലെ ഏറ്റുമുട്ടലുകളുടെ തീവ്രത കുറയ്ക്കുന്നതിനായി രൂപീകരിച്ച സംവിധാനമാണ് സേഫ് സോൺ. ഇറാന്‍, തുര്‍ക്കി, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ അസ്താനയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സംവിധാനം രൂപപ്പെടുന്നത്. സിറിയന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് ഇത് രൂപം കൊണ്ടത്.
ഇദ്‍ലിബ്, ദമാസ്കസ്, ഹോംസ് തുടങ്ങിയ മേഖലകളാണ് സേഫ് സോണില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ ഈ പ്രദേശങ്ങളില്‍ സിറിയന്‍ സൈന്യം തുടരുന്ന ആക്രമണങ്ങള്‍ ഈ സംവിധാനത്തെ പൂര്‍ണമായും തകര്‍ത്തു. ഇതേ തുടര്‍ന്നാണ് സേഫ് സോണ്‍ വീണ്ടും നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ സിറിയയില്‍ സേഫ് സാധ്യമാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. അമേരിക്കയുടെയും തുര്‍ക്കിയുടെയും നിയന്ത്രണമുള്ള പ്രദേശങ്ങള്‍ സേഫ് സോണില്‍ ഉള്‍പ്പെടില്ല.
https://www.facebook.com/Malayalivartha



























