കടുവയെ കൊന്നതിന്റെ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് നായാട്ട് സംഘം പിടിയില്‍

തായ്‌ലന്‍ഡില്‍, ചോരയൊലിപ്പിച്ച് നിലത്തു കിടക്കുന്ന കടുവയുടെ മുകളില്‍ ഇരുന്ന് അതിന്റെ മുഖത്തിടിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നായാട്ടു സംഘം പിടിയില്‍.
ജീവനുള്ള കടുവയാണോ മുറിവേറ്റ് ചോരയൊലിച്ചു കിടക്കുന്നതെന്ന് വ്യക്തമല്ല. ഒരാള്‍ കടുവയുടെ ശരീരത്തില്‍ കയറിയിരുന്ന് അതിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഇടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവം ശ്രദ്ധില്‍പ്പെട്ട പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ഏകദേശം മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് നായാട്ട് സംഘം പിടിയിലായത്. തായ്‌ലന്‍ഡ്, മലേഷ്യ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ അനധികൃതമായി നായാട്ട് നടത്തുന്ന സംഘമാണ് പിടിയ്ക്കപ്പെട്ടത്. ഇവര്‍ വിയറ്റ്‌നാം സ്വദേശികളാണ്.
ഇവരെ പിടികൂടുമ്പോള്‍ കാറിനുള്ളില്‍ നിന്നും ഒരു കടുവയുടെ പൂര്‍ണ അസ്ഥികൂടവും പോലീസിനു ലഭിച്ചിരുന്നു. സംഭവം വലിയ മാധ്യമശ്രദ്ധ നേടിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ വലിയ പ്രതിഷേധ സ്വരമാണ് ഉയര്‍ന്നത്. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് ഏവരുടെയും അഭിപ്രായം.
https://www.facebook.com/Malayalivartha



























