ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം, 200ഓളം പേരെ കാണാതായി, ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസ് സംസ്ഥാനത്ത് അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം. ഇരുന്നൂറോളം പേരെ കാണാതായി. നിരവധിപേര്‍ മരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. ഡാമില്‍നിന്ന് പൊട്ടിയൊലിച്ച വെള്ളം ബ്രുമാഡിന്‍ഹോ നഗരത്തെ തകര്‍ത്തെറിഞ്ഞു.
വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ ഭവനരഹിതരായി. ഇവരെ താത്കാലിക കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























