മാലിയിലെ ഡുന്‍സായിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ യുഎന്‍ സമാധാനപാലകരായ രണ്ട് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു, മൂന്ന് സൈനികര്‍ക്കു പരിക്ക്

പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഡുന്‍സായിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ യുഎന്‍ സമാധാനപാലകരായ രണ്ട് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്കു പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 200 ശ്രീലങ്കന്‍ സൈനികരെയാണ് മാലിയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























