ബ്രസീലില്‍ ഡാം തകര്‍ന്ന് 34 മരണം...നിരവധി പേരെ കാണാതായി, ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബ്രസീലില്‍ ഡാം തകര്‍ന്ന് 34 പേര്‍ മരിച്ചു. തെക്ക്കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടയിലുള്ള ഖനിയിലെ ഡാം തകര്‍ന്നാണ് അപകടമുണ്ടായത്. ഡാം തകര്‍ന്നപ്പോള്‍ ഒഴുകിയെത്തിയ ചെളിയിലാണ് ആളുകളെ കാണാതായത്. പ്രദേശത്തെ റോഡ്, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിക്കടിയിലായി. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ചെളിയില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെ ഖനിയിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വേല്‍ കമ്പനിക്ക് കീഴിലുള്ള ഖനിത്തൊഴിലാളികളാണ് കാണാതായ 300 പേരെന്നാണ് കരുതുന്നത്. അപകടത്തില്‍ 170 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സോനോറോ അപകട സ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
https://www.facebook.com/Malayalivartha



























