യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറുമെന്ന് റിപ്പോര്‍ട്ട്

യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂർണമായും പിന്മാറുമെന്ന് റിപ്പോര്‍ട്ട്. 18 മാസം കൊണ്ട് പിന്മാറുമെന്നാണ് റിപ്പോർട്ട് . ഖത്തറില്‍ വെച്ച് താലിബാനുമായി നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്.
സമാധാന ഉടമ്പടി നിലവില്‍ വരികയാണെങ്കിൽ 18 മാസത്തിനുള്ളില്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് താലിബാന്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം.
എന്നാല്‍ ഈ ആവശ്യത്തോട് ഇതുവരെ യു.എസ് പ്രതികരിച്ചിട്ടില്ല. നിര്‍ദ്ദേശം അംഗീകരിക്കുമോയെന്ന കാര്യത്തില്‍ യു.എസ് അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം സമാധാന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നുള്ള പ്രതിനിധികള്‍ ആരുംതന്നെ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് താലിബാന്‍.
https://www.facebook.com/Malayalivartha



























