ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 71 പേര്‍ക്ക് പരിക്ക്

ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് സംഭവമുണ്ടായത്. റോമന്‍ കാത്തലിക്ക് പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്.
കുര്‍ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ പള്ളിയുടെ കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതിനു പിന്നാലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തും സ്‌ഫോടനം ഉണ്ടായി. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha



























