ഗോൾഫ് ക്ലബ്ബിൽ അനധികൃതമായി ജോലി ചെയ്തിരുന്നവരെ പുറത്താക്കി

യൂ എസ് പ്രസിഡന്റ് ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി. പ്രസിഡന്റ്ഷ്യൽ പ്രചാരണ കാലം മുതലാണ് അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് ആരോപിച്ചു തുടങ്ങിയത് തന്നെ.
എന്നാല്‍, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബ്ബുകളിലൊന്നില്‍ 14 വർഷമായി ഒരു ഡസനോളം അനധികൃത കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് . ജനുവരി 18 നാണ് വെസ്റ്റ്‌ചെസ്റ്ററിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നിന്ന് ഇവരെ പിരിച്ചു വിട്ടതെന്ന് തൊഴിലാളികളുടെ അറ്റോര്‍ണി പറഞ്ഞു.
ഇവര്‍ നിയമാനുസൃത കുടിയേറ്റക്കാരല്ലെന്ന് മാനേജര്‍മാര്‍ക്ക് വര്‍ഷങ്ങളായി അറിയാമായിരുന്നു. ജനുവരി 18 ന് ഒരു മുറിയിലേക്ക് ഓരോരുത്തരെയായി വിളിച്ചു വരുത്തിയ ശേഷം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നുവെന്ന് അറ്റോര്‍ണി അനബല്‍ റൊമോരോ പറഞ്ഞു. വ്യാജ രേഖകൾ സമർപ്പിച്ചാണ് ഇവർ ഇവിടെ ജോലി ചെയ്തിരുന്നതെന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം , പിരിച്ചുവിട്ടവരില്‍ ഒരാള്‍ക്ക് ട്രംപിന്റെ മകന്‍ എറിക്കിന്റെ ബെഡ് റൂം താക്കോല്‍ സൂക്ഷിക്കാനുള്ള ചുമതല വരെ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റവും മതില്‍ വിഷയവും കത്തി നില്‍ക്കുന്ന സാഹചര്യമാണ് ഇത്തരമൊരു നടപടിക്കു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha



























