അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ. 2016-ൽ നടന്ന പ്രസിഡന്റ്ഷ്യൽ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടുലമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണത്തെ തടസപ്പെടുത്തിയതിനും കോൺഗ്രസിന് തെറ്റായ വിവരം നൽകിയതിനുമാണ് റോജർ അറസ്റ്റിലായത്. സ്പെഷൽ അറ്റോർണി റോബർട് മുള്ളർ നടത്തുന്ന അന്വേഷണത്തിലെ ആദ്യ ക്രിമിനൽ കേസാണിത്.
എതിർ സ്ഥാനാർഥി ഹിലാരി ക്ലിന്റന്റെ ഇമെയിലുകൾ മോഷ്ടിച്ച് മുതലെടുപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രചാരണച്ചുമതലയുള്ള ഉന്നതർ പലതവണ സ്റ്റോണുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
ഇമെയിൽ ചോർത്തലിന് വിക്കിലീക്സുമായി സ്റ്റോൺ ഗൂഢാലോചന നടത്തിയിട്ടില്ലെങ്കിലും സാക്ഷികളെ തടസ്സപ്പെടുത്തിയതിനും വിക്കിലീക്സുമായുള്ള ബന്ധം സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ നൽകിയതിനും വ്യക്തമായ തെളിവുണ്ടെന്നും പത്രത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha



























