തെക്കുകിഴക്കന്‍ പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം, 25ഓളം പേര്‍ക്ക് പരിക്ക്

തെക്കുകിഴക്കന്‍ പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ആന്‍ഡീന്‍ നഗരത്തിലെ ഹോട്ടലില്‍ നടന്ന വിവാഹചടങ്ങ് നടക്കവേയായിരുന്നു ദുരന്തം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയെത്തുടര്‍ന്നാണ് മേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്.
ചെളിയും മണ്ണും മുകളിലേക്ക് വീണ് കെട്ടിടത്തിന്റെ ഭിത്തി തകരുകയായിരുന്നു. സംഭവസമയം നൂറോളം പേര്‍ ഹോട്ടലിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























