തനിക്ക് അന്ത്യശാസനം നല്‍കാന്‍ ആര്‍ക്കും കഴിയില്ല; യൂറോപ്യൻ യൂണിയനെതിരെ ആഞ്ഞടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

യൂറോപ്യൻ യൂണിയന്റെ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി വെനസ്വേല പ്രസിഡന്റ്.
അടുത്ത എട്ട് ദിവസത്തിനകം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവായ ജ്വാന്‍ ഗെയ്ഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് പ്രസിഡന്റ് നിക്കോളസ് മദൂറോ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
തനിക്ക് അന്ത്യശാസനം നല്‍കാന്‍ ആര്‍ക്കും കഴിയില്ല. പ്രസിഡന്റായുള്ള പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോ ഒരു അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
വെനസ്വേലക്ക് മേല്‍ ആരുടേയും തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ജോര്‍ജ് അരേസ പറഞ്ഞു. കൂടാതെ സുഹൃത് രാഷ്ട്രങ്ങളുടെ പിന്തുണ തേടുകയും ചെയ്തു.
അരേസ, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഫെഡരിക മൊഗരീനിയും ഇടക്കാല തെരഞ്ഞെടുപ്പെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് കൊണ്ട് അമേരിക്കയാണ് ആദ്യം രംഗത്തെത്തിയത്. ബുധനാഴ്ച വെനസ്വേലന്‍ തലസ്ഥാനത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തെ അഭിസംബോധന ചെയ്താന്‍ ജ്വാന്‍ ഗെയ്ഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്തെ യു.എസ് നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയില്‍ നിന്ന് ശനിയാഴ്ച മദുരോ പിന്നോട്ട് പോയിരുന്നു.
https://www.facebook.com/Malayalivartha



























