ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മൈനിംഗ് അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി, തെരച്ചില്‍ തുടരുന്നു

ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മൈനിംഗ് അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. മുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ സംസ്ഥാനമായ മിനാസ് ഗെരെയ്‌സിലെ ബ്രൂമാഡീഞ്യോ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പു ഖനിയിലെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിരുന്ന അണക്കെട്ടാണു വെള്ളിയാഴ്ച തകര്‍ന്നത്.
ഡാമില്‍ കെട്ടിക്കിടന്നിരുന്ന ചെളി അതിശക്തിയോടെ ഒലിച്ചെത്തി സമീപത്തെ ജനവാസ കേന്ദ്രത്തെ ചെളിയില്‍ മൂടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























