നേപ്പാൾ വിമാനാപകടം ; പൈലറ്റിന്റെ പുകവലിയെന്ന് അന്വേഷണ റിപ്പോർട്ട്

2018 വര്‍ഷം മാര്‍ച്ച് 12 ന് നേപ്പാളിൽ യു.എസ്.- ബംഗ്ലാ ബൊംബാര്‍ഡിയര്‍ വിമാനമായ യുബിജി-211 ത്രിഭുവന്‍ വിമാനം വിമാനത്താവളത്തില്‍ തകര്‍ന്നു വീഴാന്‍ കാരണം പൈലറ്റ് കോക്പിറ്റിനകത്തിരുന്ന് പുകവലിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
പൈലറ്റ് ഇന്‍ കമാന്‍ഡ് (പി.ഐ.സി) നിരോധനങ്ങള്‍ മറികടന്ന് പുകവലിച്ചതാണെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡ് അടക്കമുള്ള രേഖകള്‍ സഹിതമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിമാനം പറത്തുമ്പോള്‍ പുകയില അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. വിമാന ജീവനക്കാര്‍ക്ക് സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതെ വന്നുവെന്നും, അപകടകരമായ ഉയരത്തില്‍ നിന്ന് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ത്രിഭുവന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ നിന്നുള്ള വിവരങ്ങള്‍ കണക്കിലെടുത്താല്‍ വിമാനത്തിലെ പൈലറ്റുമായുള്ള ആശയവിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
അപകടത്തില്‍ വിമാനം പൂര്‍ണമായി തകരുകയും 47 യാത്രക്കാരും നാല് വിമാന ജീവനക്കാര്‍ മരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























