ആണുങ്ങളുടെ തുറിച്ചു നോട്ടം തടയാൻ പെണ്ണുങ്ങളുടെ നെഞ്ചില്‍ ചൂടാക്കിയ കല്ലു കൊണ്ട് പഴുപ്പിച്ച് ക്രൂരത:- ആഫ്രിക്കയുടെ പ്രാകൃതരീതി ശീലിച്ച് യു .കെ യും, ഞെട്ടലോടെ ലോകം

മാറിട വളർച്ച ഒഴിവാക്കാനായി ആഫ്രിക്കന്‍ നാടുകളില്‍ പെണ്‍കുട്ടികള്‍ കാലങ്ങളായി അനുവര്‍ത്തിക്കുന്ന പ്രാകൃതരീതി യു.കെയില്‍ നിരവധി പെണ്‍കുട്ടികള്‍ ഇക്കാലത്തും പരീക്ഷിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്‌തനവളര്‍ച്ച വൈകിപ്പിക്കാനായി ചൂടാക്കിയ കല്ല് കൊണ്ട് നെഞ്ചില്‍ പഴുപ്പിക്കുന്ന പ്രാകൃതരീതിയാണിത്. ഇത് യു.കെയിലെ നഗരങ്ങള്‍ അടക്കമുള്ള നിരവധി ഇടങ്ങളില്‍ നടക്കുന്നുവെന്നാണ് കാംപയിനര്‍മാരും ചര്‍ച്ച് മിനിസ്റ്റര്‍മാരും മെഡിക്സുകളും മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും അവര്‍ മുന്നറിയിപ്പേകുന്നുണ്ട് . ഇവരില്‍ പലര്‍ക്കും പിന്നീട് തീരെ സ്തനം വളരാതെ പന്ന നെഞ്ചുണ്ടാകുന്ന പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്നും താക്കീതുണ്ട്.
ഈ പ്രയോഗം പെണ്‍കുട്ടികളില്‍ നടത്തുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന സ്ത്രീകളായിരിക്കും. ഈ വിധത്തില്‍ പെണ്‍കുട്ടികളിലെ സ്‌തന വളര്‍ച്ച തടഞ്ഞ് നിര്‍ത്തുന്നതിലൂടെ അവരിലേക്ക് ആണ്‍കുട്ടികള്‍ ആകൃഷ്ടരാകുന്നത് തടയാനാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഫീമെയില്‍ ജനറ്റിയല്‍ മ്യൂട്ടിലേഷന്‍ പോലെ തന്നെ അപകടം വിതയ്ക്കുന്ന സമ്പ്രദായമാണ് സ്‌തനം വളരാതിരിക്കാനുള്ള ചുടു കല്ല് പ്രയോഗം. ‘ബ്രെസ്റ്റ്-അയേണിങ് ‘ എന്നാണിത് അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് വേണ്ടത്ര അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ ഇന്നും യു.കെയില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. ഈ പ്രാകൃതമായ പരീക്ഷണത്തിനെതിരെ പബ്ലിക് സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് കണ്‍സര്‍വേറ്റീവ് എം.പിയും വുമണ്‍ ആന്‍ഡ് ഈക്വാലിറ്റീസ് സെലക്‌ട് കമ്മിറ്റി ചെയര്‍മാനുമായ മരിയ മില്ലെര്‍ മുന്നറിയിപ്പേകുന്നത്.
നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ടീനേജിലെത്തുന്നതിന് മുമ്പ് അനേകം പെണ്‍കുട്ടികള്‍ ഈ പ്രാകൃത പരീക്ഷണത്തിന് വിധേയരായി നരകിക്കുന്നുവെന്നാണ് ലണ്ടന്‍, യോര്‍ക്ക്ഷെയര്‍, എസെക്സ് എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി വര്‍ക്കര്‍മാര്‍ വെളിപ്പെടുത്തുന്നത്. കൗമാരത്തിലേക്കെത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളില്‍ ഈ പ്രാകൃത സമ്ബ്രദായം നടപ്പിലാക്കുന്നത് അവരുടെ ബന്ധുക്കളായ സ്ത്രീകളായിരിക്കും. ഒരാഴ്ചയോളം ഇത്തരത്തില്‍ ചൂടാക്കിയ കല്ല് നെഞ്ചില്‍ മസാജ് ചെയ്യുകയാണ് പതിവ്. ഈ രീതി അവസാനിപ്പിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നാണ് ഗവണ്‍മെന്റ് ഉറപ്പേകുന്നത്.
ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് 'ബ്രസ്റ്റ് അയണിങ്ങ്' എന്നാണ് യുഎന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15മുതല്‍ 20വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്തനവളർച്ചയെ തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് അവരെ വിധേയരാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച് വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കു. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവ്. ഇത്തരത്തിൽ ചെയ്യുന്ന പെൺകുട്ടികളിൽ ബ്രസ്റ്റ് കാൻസറും മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഭാവിയിൽ കുട്ടികളുണ്ടാകുമ്പോൾ പാലൂട്ടാനും വിഷമിക്കുന്നു.
യുകെയില്‍ മാത്രമായി ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയന്‍ സ്വദേശിയായ ലെയ്‌ല ഹുസ്സൈന്‍ പറയുന്നു. വിധേയരായ പെണ്‍കുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മാത്രമല്ല ഇതിന് വിധേയരായി മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും ലെയ്‌ല പറയുന്നത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പിന്തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടനിലും ഇപ്പോള്‍ വ്യാപകമാവുന്നത്. ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗാര്‍ഡിയന്‍ പത്രമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























