വിവാഹിതരെ വൈദികവൃത്തിയിലേക്കു കൊണ്ടുവരേണ്ട ആവശ്യമില്ല:- വൈദികരുടെ ബ്രഹ്‌മചര്യം സഭയ്‌ക്കു ലഭിച്ച സമ്മാനം - ഫ്രാന്‍സിസ് മാര്‍പാപ്പ

വിവാഹിതരെ വൈദികവൃത്തിയിലേക്കു കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന അഭിപ്രായവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വൈദികരുടെ ബ്രഹ്‌മചര്യം സഭയ്‌ക്കു ലഭിച്ച സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മചര്യത്തെക്കുറിച്ചു സഭാ പണ്ഡിതന്മാര്‍ ഒട്ടേറെ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിവാഹിതര്‍ വൈദികരാകരുതെന്ന പ്രബോധനങ്ങളൊന്നുമില്ല. വിവാഹിതരെ വൈദികരാകാന്‍ അനുവദിക്കണമെന്ന ആവശ്യം പാശ്‌ചാത്യ റീത്തുകളില്‍നിന്ന് ഉയരാറുണ്ട്. ചില സാഹചര്യത്തില്‍ ഇത്തരം ആവശ്യം ന്യായീകരിക്കപ്പെടുന്നു.
വൈദികരുടെ അഭാവമാണ് ഇത്തരം ആവശ്യത്തിലേക്കു നയിക്കുന്നത്. ഈ ആവശ്യം നടപ്പാക്കണമെന്നു ഞാന്‍ പറയുന്നില്ല. ഇക്കാര്യം കൂടുതല്‍ പ്രാര്‍ഥനാവിധേയമാക്കിയിട്ടില്ലെന്നതാണു കാരണം. വിവാഹിതരായ ആംഗ്ലിക്കന്‍ വൈദികര്‍ കത്തോലിക്കാ സഭയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ച സംഭവങ്ങളുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വിവാഹം കഴിച്ച 300 മുന്‍ വൈദികരുടെ അഭ്യര്‍ഥനയോട് പ്രതികരിക്കുകയായിരുന്നു മാര്‍പാപ്പ. തങ്ങള്‍ക്ക് വീണ്ടും ദിവ്യബലി അര്‍പ്പിക്കാന്‍ അവസരം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ബ്രസീലിലും വിവാഹിതരെ വൈദികരാക്കണമെന്ന ആവശ്യം സജീവമാണ്. വൈദികര്‍ കുറവായ മേഖലയില്‍ വിവാഹിതരായ വയോധികര്‍ സഭാ ദൗത്യം നിര്‍വഹിക്കുന്നുണ്ട്. വൈദികരുടെ കുറവ് മൂലം വിശ്വാസികള്‍ ഇതര സഭകളെ ആശ്രയിക്കുന്നെന്നാണു പരാതി.
https://www.facebook.com/Malayalivartha



























