മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞിന്റെ തല കമ്പിയഴിക്കുള്ളിൽ കുടുങ്ങി തൂങ്ങിയാടി; വഴിയാത്രക്കാരൻ പെൺകുട്ടിയെ സാഹികമായി രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്

വഴിയാത്രികരുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന് തുണയായത്. യുവാക്കളെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. ചൈനയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തായത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞിന്റെ കമ്ബിയഴിക്കുള്ളില്‍ തല കുടുങ്ങി കിടക്കുകയായിരുന്നു. വഴിയെ പോയ യുവാക്കളാണ് അപകടം കണ്ടതും. ശേഷം അതിസാഹസികമായി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതും.
കഴുത്ത് തറയിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയതാണു പെണ്‍കുട്ടിക്കു രക്ഷയായത്. വിഡിയോ ദൃശ്യങ്ങളില്‍ രണ്ടു പേര്‍ കെട്ടിടത്തിനു മുകളിലേക്കു കയറി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതും കാണാം. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കുട്ടിക്കു കാര്യമായ പരിക്കുകളില്ല. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
https://www.facebook.com/Malayalivartha



























