അമേരിക്ക-ചൈന ബന്ധം വഷളാകുന്നു; ചൈനീസ് ടെലികോം ഭീമന് ഹുവായിക്കെതിരേ അമേരിക്ക നടപടിയെടുത്തു; ബാങ്ക് തട്ടിപ്പും ചാരപ്രവര്ത്തനവുമുൾപ്പടെ കമ്പനിയ്ക്ക് മേൽ അടിച്ചേൽപ്പിച്ചത് 23 ചാര്‍ജുകൾ

ചൈനീസ് ഫോൺ നിർമ്മാതക്കളായ വാവെയ്ക്കും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ മേധാവി മെങ് വാൻഷുവിനെതിരെ അമേരിക്ക കേസെടുത്തു. ഹുവായിക്കെതിരേ കുറ്റങ്ങളുടെ പട്ടിക നിരത്തി അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റാണ് രംഗത്തെത്തിയത്. ബാങ്ക് തട്ടിപ്പ്, നീതിനിര്‍വഹണം തടസപ്പെടുത്തല്‍, ചൈനയെ ചാരപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നു, യു.എസ് കമ്പനിയായ ടി മൊബൈലിന്റെ സാങ്കേതിക വിദ്യ മോഷ്ടിച്ചു തുടങ്ങി ഉള്‍പ്പെടെ 23 ചാര്‍ജുകളാണ് ഡിപ്പാര്‍ട്ട്മെന്റ് ഉന്നയിച്ചിട്ടുള്ളത്.
അതേസമയം മുൻപ് ചൈനയിലെ അംബാസഡറെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പദവിയിൽ നിന്ന്പുറത്താക്കിയത് വിവാദങ്ങളിലായിരുന്നു. വാവെയ് മേധാവിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അംബാസഡറായിരുന്ന ജോൺ മക്കല്ലമിന്റെ പ്രതികരണം ട്രൂഡോയെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് രാജിവെക്കാൻ മക്കല്ലമിനോട് ആവശ്യപ്പെട്ടെങ്കിലും തയാറാവാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
അമേരിക്കയെയും, ഒരു ആഗോള ധനകാര്യ സ്ഥാപനത്തെയും തങ്ങളുടെ സബ്സിഡിയറി കമ്പനികളായ ഹുവായ് ഡിവൈസ് യു.എസ്.എ, സ്കൈകോം ടെക് എന്നിവ സംബന്ധിച്ച് ഹുവായി തെറ്റിദ്ധരിപ്പിച്ചുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കുറ്റപ്പെടുത്തി. ഇറാനുമായുള്ള ബിസിനസ് സുഗമമായി കൊണ്ടുപോകാനായിരുന്നു ഇത്. ഇറാനെതിരേ ട്രമ്പ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചിരുന്നത് മറികടക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ ഡ്യൂറബിലിറ്റി പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനം ടി മൊബൈലില്‍ നിന്ന് മോഷ്ടിച്ചുവെന്നതാണ് മറ്റൊരു ഗുരുതരമായ ആരോപണം. ഹുവായിയുമായി ബന്ധപ്പെട്ട് മറ്റു പല രാജ്യങ്ങളും അടുത്തിയിടെ സുരക്ഷാ ആശങ്ക ഉയര്ത്തിയിട്ടുണ്. ഹുവായ് ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് കമ്പനികളോടും, മറ്റു രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു വരികയാണ്.
ലോകത്തെ ഏറ്റവും പ്രബലമായ ടെലികമ്യൂണിക്കേഷന്‍സ് എക്വിപ്മെന്റ് ആന്‍ഡ് സര്‍വീസസ് പ്രൊവൈഡറാണ് ഹുവായ്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തില്‍ അടുത്തയിടെ ആപ്പിളിനെ പിന്തള്ളിയ അവര്‍ ഇപ്പോള്‍ സാംസങ്ങിന്റെ മാത്രം പിന്നിലാണ്. ഹുവായിയുടെ സാങ്കേതിക വിദ്യ ചൈനീസ് സര്‍ക്കാര്‍ ചാരപ്പണിക്ക് ഉപയോഗിച്ചേക്കുമെന്നാണ് അമേരിക്കയും, പാശ്ചാത്യ ശക്തികളും ഭയക്കുന്നത്. ഉപരോധം നിലനില്‍ക്കെ ഇറാനിലേക്ക് ഉല്പന്നങ്ങള് കയറ്റി അയച്ച കേസില്‍ മെങ് വാന്‍ഷു കാനഡയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. എന്നാൽ ചൈനയുടെ സമ്മർദങ്ങൾക്കൊടുവിൽ മോചിപ്പിക്കുകയായിരുന്നു.
യു.എസിന്റെ അഭ്യർഥന പ്രകാരം ചൈനീസ് ടെലികോം കമ്പനിയായ വാവെയ് മേധാവി മെങ് വാൻഷുവിനെ കാനഡ അറസ്റ്റ് ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം തകർന്നത്. ജാമ്യത്തിൽ വിട്ടെങ്കിലും അവർ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. വാൻഷുവിനെ നാടുകടത്തണമെന്ന യു.എസിന്റെ ആവശ്യം ഗുരുതരമായ തെറ്റാണെന്ന് മക്കല്ലം പൊതുപരിപാടിക്കിടെ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ പിന്നീട് വിവാദ പ്രസ്താവനയിൽ അദ്ദേഹം മാപ്പും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























