വെനസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പെട്രൊലസ് ഡി വെനസ്വേലയ്ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി

വെനസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പെട്രൊലസ് ഡി വെനസ്വേലയ്ക്ക് (പിഡിവിഎസ്എ) യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗ്വായിഡോയെ ഭരണാധികാരിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. രാജ്യത്തിന് 1100 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടാക്കുന്നതാണ് ഈ ഉപരോധം. സ്വയം ഇടക്കാല പ്രസിഡന്റായി രണ്ടാഴ്ച മുമ്പ് ഗ്വായിഡോ പ്രഖ്യാപിച്ചിരുന്നു. ഗ്വായിഡോയെ ഇടക്കാല പ്രസിഡന്റായി ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു.
പുതിയ തെരഞ്ഞെടുപ്പിനു തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗ്വായിഡോയെ ഭരണാധികാരിയായി അംഗീകരിക്കുമെന്നാണ് ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ പറഞ്ഞത്. എന്നാല്‍, റഷ്യ, ചൈന, ഇറാന്‍, ക്യൂബ തുടങ്ങിയ അമേരിക്കന്‍ വിരുദ്ധ ചേരി മഡുറോക്കാണു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























