നോര്‍ത്ത് അമേരിക്കയില്‍ അതിശൈത്യം... പുറത്തിറങ്ങാനാവാതെ ലക്ഷക്കണക്കിന് ആളുകള്‍ ,താപനില റെക്കോഡിലേക്ക്

നോര്‍ത്ത് അമേരിക്കില്‍ അതിശൈത്യം. ഇന്നലെ വൈകുന്നേരത്തോടെ തുടങ്ങിയ അതിശൈത്യം ബുധനാഴ്ചയാകുമ്പോഴേക്കും സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. താപനില 28 ഡിഗ്രി സെന്റിഗ്രേഡാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ധ്രുവക്കാറ്റിന്റെ സാന്നിധ്യം കാരണം ഊഷ്മാവ് 50 ഡിഗ്രിയില്‍ താഴെ എന്നതുപോലെയാണ് അനുഭവപ്പെടുന്നത്. ലക്ഷകണക്കിന് ആളുകള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കുടുങ്ങി കഴിഞ്ഞു. അമേരിക്കയിലെ നാഷണല്‍ വെതര്‍ സര്‍വീസ് ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
കുറഞ്ഞ മിനുട്ടുകള്‍ കൊണ്ട് മാത്രം ശരീരത്തിന്റെ തുറന്ന ഭാഗങ്ങളില്‍ ഫ്രോസ്‌റ്‌ബൈറ്റ് (അതി ശൈത്യം മൂലമുണ്ടാകുന്ന പൊള്ളല്‍ പോലുള്ള അവസ്ഥ) ഉണ്ടാകാം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുറന്ന അവസ്ഥയില്‍ പുറത്തിറങ്ങരുത്. പല അടുക്കുകളായി വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ കുറഞ്ഞ സമയത്തേക്ക് പോലും പുറത്തിറങ്ങാവൂ തുടങ്ങിയ മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞു
ഭവന രഹിതര്‍ക്കും അപ്രതീക്ഷിതമായി വൈദ്യുതി ഇല്ലാതായേക്കാവുന്ന ആളുകള്‍ക്കും വേണ്ടി ഷിക്കാഗോയില്‍ എഴുപതിലധികം ഉഷ്ണ കേന്ദ്രങ്ങള്‍ തുറന്നു. വിദ്യഭ്യാസ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആഗോള താപനം വ്യാജമാണെന്നും ആഗോളതാപനമുണ്ടെങ്കില്‍ അതിശൈത്യം അസാധ്യമാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇതിനെതിരെ ശാസ്ത്ര മേഖലയിലുള്ളവര്‍ അതിശക്തമായി പ്രതിഷേധിച്ചു.
"
https://www.facebook.com/Malayalivartha



























