ഫിലിപ്പീന്‍സില്‍ വിശാസികള്‍ പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ ഗ്രനേഡ് ആക്രമണം... രണ്ടു മരണം, നാലു പേര്‍ക്ക് പരിക്ക്

ഫിലിപ്പീന്‍സില്‍ മുസ്‌ലിം പള്ളിക്കുനേരെ ഗ്രനേഡ് ആക്രമണം. ഫിലിപ്പീന്‍സിലെ സാംബോംഗ നഗരത്തിലുള്ള പള്ളിക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വിശ്വാസികള്‍ പള്ളിക്കകത്ത് ഉറങ്ങി കിടക്കുമ്പോഴായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസമുണ്ടായ കത്തീഡ്രല്‍ ആക്രമണവുമായി ഇതിന് ബന്ധമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഫിലിപ്പീന്‍സിലെ ജോലോ ദ്വീപിലെ കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യബലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 111 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
https://www.facebook.com/Malayalivartha



























