രാജ്യാധികാരം വലിച്ചെറിഞ്ഞ് പ്രതിസന്ധിയില്‍ ഭാര്യയ്‌ക്കൊപ്പം നിന്ന മലേഷ്യന്‍ സുല്‍ത്താന്‍ ബന്ധം പിരിയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

മലേഷ്യയിലെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ വിവാഹബന്ധം ഉലയുന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റിഷോതാരവും മോഡലുമായ സുല്‍ത്താന്റെ ഭാര്യ ഒക്‌സാന വിവോഡിന ഗര്‍ഭിണിയാണ്. ഒക്‌സാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അധികാരം ഉപേക്ഷിക്കാന്‍ സുല്‍ത്താനെ നിര്‍ബന്ധിതനാക്കിയത്.
മോസ്‌കോയില്‍ നവംബറിലായിരുന്നു ഇവരുടെ അടിപൊളി വിവാഹം. വിവാഹത്തിനുമുമ്പ് മതംമാറിയ ഒക്‌സാന, താന്‍ ഇനി മോഡലിംഗിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചില റഷ്യന്‍ പത്രങ്ങളാണ് ഇരുവരും പിരിയുന്നെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഉടന്‍ തന്നെ ബന്ധം വേര്‍പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബന്ധം വേര്‍പെടുത്താനുള്ള കാരണം വ്യക്തമല്ല. അടിവസ്ത്രങ്ങള്‍ക്ക് വരെ മോഡലായിട്ടുള്ള ഒക്‌സാനയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് രാജകുടുംബത്തില്‍ നിന്നുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും സുല്‍ത്താന്‍ ശ്രദ്ധിച്ചിരുന്നില്ല.

ഒരു റിയാലിറ്റിഷോയില്‍ സഹമത്സരാര്‍ത്ഥിയുമായി നീന്തല്‍ക്കുളത്തില്‍ ഇഴുകി ച്ചേര്‍ന്നുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുല്‍ത്താന് പിടിച്ചുനില്‍ക്കാനായില്ല. ഇത് എതിരാളികള്‍ ആഘോഷിച്ചു.
മൂന്നുവര്‍ഷം കാലാവധിശേഷിക്കെ അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞു. തുടര്‍ന്ന് അജ്ഞാതവാസമായിരുന്നു. ഇപ്പോള്‍ ചികിത്സാര്‍ത്ഥം രാജ്യംവിട്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനു മുമ്പ് മലേഷ്യയുടെ പുതിയ രാജാവായി സുല്‍ത്താന്‍ അബ്ദുള്ള സുല്‍ത്താന്‍ അഹമ്മദ്ഷായെ നിയമിച്ചു. മുപ്പത്തൊന്നിന് അദ്ദേഹം അധികാരമേല്‍ക്കും.
https://www.facebook.com/Malayalivartha



























