ഏഴുവയസുകാരിയായ മകള്‍ ചായ ഉണ്ടാക്കിത്തരുവാന്‍ ആവശ്യപ്പെട്ടതിന് അമ്മയുടെ ക്രൂര മര്‍ദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ട അധികൃതര്‍ കുട്ടികളുടെ സംരക്ഷണം മുത്തശ്ശിയെ ഏല്‍പ്പിച്ചു

അര്‍ജന്റീനയിലെ കോര്‍ബോഡ പ്രവശ്യയിലെ ഒരു വീട്ടില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. ഒരു ഗ്ലാസ് ചായ ചോദിച്ച ഏഴുവയസുകാരിയായ മകളെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കസേരയില്‍ ഇരിക്കുന്ന മകളെ അമ്മ ശക്തിയായി ഇടിക്കുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒരു കപ്പ് ചായ തനിയെ തയ്യാറാക്കാന്‍ നിനക്ക് കഴിയില്ലേ എന്നു ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദിച്ചത്. നിസഹായതയോടെ ഈ കുട്ടി കൈകൊണ്ട് അമ്മയുടെ മര്‍ദ്ദനം തടുക്കുന്നതും വ്യക്തമാണ്.
സമീപമുണ്ടായിരുന്ന 16-കാരിയായ മുതിര്‍ന്ന കുട്ടിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 11 വയസുകാരിയായ മറ്റൊരു കുട്ടിയും ഈ ദൃശ്യങ്ങള്‍ കണ്ട് സമീപം നിന്ന് കരയുന്നുണ്ട്. മൂത്ത മകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട അമ്മ ഈ കുട്ടിയുടെ നേര്‍ക്ക് വന്ന് മൊബൈല്‍ ചവിട്ടിതെറിപ്പിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ദൃശ്യങ്ങള്‍ കണ്ട പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കുട്ടികളെ അമ്മയുടെ അടുക്കല്‍ നിന്നും മാറ്റി പിതാവിന്റെ അമ്മയുടെ അടുക്കല്‍ അധികൃതര്‍ താമസിപ്പിച്ചിരിക്കുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ പതിവായി കുട്ടികളെ അമ്മ ഉപദ്രവിക്കാറുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























