ലിഫ്റ്റില്‍ കുടുങ്ങിയ വീട്ടുജോലിക്കാരിയെ രക്ഷപെടുത്തിയത് മൂന്നാം ദിനം

ന്യൂയോര്‍ക്കിലെ കോടീശ്വരനായ വാറന്‍ സ്റ്റീഫന്‍സ് എന്നയാളുടെ വീട്ടിലെ ജോലിക്കാരി അയാളുടെ വീട്ടിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങികിടന്നത് മൂന്ന് ദിവസം. 53 വയസുകാരിയായ ഇവരുടെ പേര് മാരിറ്റൈസ് ഫോര്‍ട്ടാലൈസ എന്നാണ്. സംഭവ സമയം വീട്ടിലുള്ളവര്‍ ഒരു യാത്രയിലായിരുന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരം ലിഫ്റ്റിനുള്ളില്‍ കയറിയ മാരിറ്റൈസ് വീടിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയുടെ ഇടയില്‍ വച്ചാണ് കുടുങ്ങുന്നത്. തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം വീടിന്റെ ഉടമയും കൂടുംബവും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മാരിറ്റൈസ് ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്ന് അറിയുന്നത്.
കഴിഞ്ഞ 18 വര്‍ഷത്തിലധികമായി അവിടെ ജോലി ചെയ്യുന്ന മാരിറ്റൈസിനെ കുടുംബാംഗത്തെപ്പോലെയാണ് അവര്‍ കരുതുന്നത്. ലിഫ്റ്റിനുള്ളില്‍ നിന്നും മാരിറ്റെസിനെ രക്ഷിച്ച് ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ 2017 ഒക്ടോബറില്‍ സിറ്റി കോര്‍പ്പറേഷന്‍, കെട്ടിടങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ ലിഫ്റ്റിന് ചില തകരാറുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഈ കേട് ഉണ്ടെങ്കിലും, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബില്‍ഡിംഗ്സിന്റെ ചട്ടങ്ങള്‍ പ്രകാരം, 'തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഥിതിയിലുള്ള' എന്ന ഗണത്തില്‍പ്പെട്ടതായിരുന്നു ലിഫ്റ്റ്. എന്നാല്‍ 2018 ഒക്ടോബര്‍ 10-ന് മുമ്പ് മറ്റൊരു പരിശോധന നടത്തേണ്ടതുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























