പാരീസിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; എട്ടു പേർ കൊല്ലപ്പെട്ടു; മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്

പാരീസിലെ എട്ടു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തിൽ ആറു അഗ്നിശമനസേനാംഗങ്ങളുൾപ്പടെ 30 ഓളം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു നഗരത്തിലെ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ചത്. ഇതിനുപിന്നാലെ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ 200 ഓളം അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha



























