മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനം

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. എന്നാൽ ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാം.
കഴിഞ്ഞ ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിറക്കിയത് ത് തുടർന്ന് കഴിഞ്ഞ മാസം ആദ്യം മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ അഴിമതി വിരുദ്ധ കോടതി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























