ഭീകരർക്ക് സഹായം നൽകുന്നത് സൗദിയും യു.എ.ഇയും ! ; യമനില്‍ അധികാരത്തിനായി യുദ്ധം ചെയ്യുന്ന ഹൂതികൾക്ക് യു എസ് നിർമ്മിത യുദ്ധോപകരണങ്ങള്‍ സൗദിയും യു.എ.ഇയും മറിച്ചു വിൽക്കുന്നു; അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

യു എസ് നിർമ്മിത യുദ്ധോപകരണങ്ങള്‍ സൗദിയും യു.എ.ഇയും ഭീകര സംഘടനകൾക്ക് കൈമാറുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. അല്‍ ജസീറ നേരത്തെ തയ്യാറാക്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ സി.എന്‍.എന്നിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് സൗദിയുടേയും യു.എ.ഇയുടേയും ഭീകരബന്ധം പുറത്ത് വന്നിരിക്കുന്നത്. അല്‍-ഖാഇദയുമായി ബന്ധമുള്ള യമനിലെ ഭീകരസംഘടനകള്‍ക്കാണ് സൗദിയും യു.എ.ഇയും യുദ്ധോപകരണങ്ങള്‍ കൈമാറിയത്.
അല്‍ ഖാഇദയുമായി ബന്ധമുള്ള സലഫി മിലിശ്യയുടെ സംഭാഷണം ചോര്‍ത്തിയാണ് സി.എന്‍.എന്‍. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യമനില്‍ അധികാരത്തിനായി യുദ്ധം ചെയ്യുന്ന ഹൂതികളെയാണ് ആയുധം നല്‍കി സൗദി സഹായിച്ചത്. 2015 മുതലാണ് യമന്‍ ആഭ്യന്തര യുദ്ധത്തില്‍ യു.എ.ഇയും സൗദിയും ഇടപെടുന്നത്. പ്രസിഡന്റ് അബ്ദ്-റബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണച്ച് കൊണ്ടാണ് ഇരുരാജ്യങ്ങളും ആഭ്യന്തര യുദ്ധത്തില്‍ ഇടപെടുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തന്ത്രപരമായി യമനിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെട്ടെന്നും വിമതരെ സഹായിച്ചെന്നും പറയുന്നു.
അതേസമയം വാഷിങ്ടണുമായുള്ള കരാര്‍ ഇരു രാജ്യങ്ങളും ലംഘിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ടിന് പുറത്ത് അന്വേഷണം ഉണ്ടാകുമെന്ന് യു.എസ്. പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.
യമനിലെ വിമത നേതാവ് അബു അല്‍ അബ്ബാസ് സൗദിയും യു.എ.ഇയും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അബ്ബാസ് നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് അല്‍ ഖാഇദ നിയമവിരുദ്ധമായി ധനസഹായം നല്‍കുന്നുണ്ടെന്നും ഐ.എസ്സിന്റെ യമന്‍ വിഭാഗമാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കന്‍ നിര്‍മിത യുദ്ധവാഹനങ്ങള്‍ ഹൂതികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് സി.എന്‍.എന്‍ അന്വേഷണം നടത്തിയതും നിജസ്ഥിതി പുറത്തുകൊണ്ടുവന്നതും. എന്നാല്‍ സൗദിയും യു.എ.ഇയും അമേരിക്ക നല്‍കിയ ആയുധങ്ങള്‍ മറിച്ചുവിറ്റത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പെന്‍ഗണ്‍ പ്രതിനിധി ജോണി മൈക്കള്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























