പുതിയ ലാന്റ് ബേസ്ഡ് ക്രൂയീസ് മിസൈലുകള്‍ നിര്‍മിക്കാനൊരുങ്ങി റഷ്യ

പുതിയ ലാന്റ് ബേസ്ഡ് ക്രൂയീസ് മിസൈലുകള്‍ നിർമിക്കാനൊരുങ്ങി റഷ്യ .ഐ.എന്‍.എഫ് കരാറില്‍ നിന്ന് അമേരിക്കയും റഷ്യയും പിന്മാറിയതിന് പിന്നാലെയാണ് പുതിയ മിസൈലുകള്‍ നിര്‍മ്മിക്കുന്നത്. മിസൈലുകളുടെ നിര്‍മാണം ആരംഭിക്കാനായി പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ഉത്തരവിട്ടു.
നിലവില്‍ റഷ്യക്കുള്ള സീ ബേസ്ഡ് ക്രൂയിസ് മിസൈലുകളുടെ അതേ ദൂരപരിധിയിലാകും പുതിയ മിസൈലുകളുടെയും നിര്‍മാണം. ശബ്ദവേഗതയുടെ അഞ്ചിരട്ടിയാണ് സീ ബേസ്ഡ് മിസൈലുകളുടെ ദൂരപരിധി. ക്രൂയീസ് മിസൈലിനൊപ്പം ലാന്‍ഡ്ബേസ്ഡായ ഹൈപ്പര്‍സോണിക് മിസൈലുകളും നിര്‍മിക്കും. രണ്ടിന്റേയും നിര്‍മാണം 2021ന് മുന്‍പായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അതേ സമയം ലാന്റ് ബേസ്ഡ് മിസൈല്‍ സിസ്റ്റത്തിന്റെ ഷൂട്ടിങ് ദൂരം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു വ്യക്തമാക്കി. 1987ല്‍ ഒപ്പുവെച്ച ഐ.എന്‍.എഫ് കരാറില്‍ നിന്ന് റഷ്യയും അമേരിക്കയും പിന്മാറിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും അണുവായുധ മത്സരം ശക്തിപ്പെടുത്തുമെന്ന ആശങ്കകളും നിലനില്‍ക്കുന്നു.
നേരത്തെ , പുതിയ മിസൈല്‍ നിര്‍മ്മാണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























