അഭയാർത്ഥി ഫുട്‍ബോൾ താരം ഹക്കീം അല്‍ അറൈബിയുടെ കാര്യത്തിൽ ആസ്ട്രേലിയയും ബഹ്റൈനുമായും ചര്‍ച്ച നടത്തുമെന്ന് തായ്‌ലന്‍ഡ് സര്‍ക്കാര്‍

തായ്‌ലാൻഡിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഫുട്ബോള്‍ താരം ഹക്കീം അല്‍ അറൈബിയുടെ കാര്യത്തില്‍ പരിഹാരം കാണുന്നതിനായി ബഹ്റൈനും ഓസ്‌ട്രേലിയമായും ചർച്ച നടത്തുമെന്ന് തായ്‍ലന്‍ഡ് സര്‍ക്കാർ.
ഓസ്‌ട്രേലിയയും ബഹ്റൈനേയും വിശ്വാസത്തിലെടുത്തെ ഹക്കീം അല്‍ അറൈബിയുടെ വിഷയത്തില്‍ തായ്ലന്‍ഡ് നിലപാടെടുക്കൂ എന്ന് പ്രധാനമന്ത്രി പ്രായുത് ചാന്‍ ഓച്ച.
ഓസ്‌ട്രേലിയയിൽ അഭയാര്‍ത്ഥിയായ ബഹ്റൈന്‍ പൗരനായ ഹക്കീം അല്‍ അറബിക്കെതിരെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന കേസില്‍ ബഹ്റൈനില്‍ കുറ്റം ചുമത്തിയിരുന്നു. 10 വര്‍ഷത്തെ തടവിനാണ് ഹക്കീം ശിക്ഷിക്കപ്പെട്ടത് . എന്നാൽ ഇയാൾ ഓസ്‌ട്രേലിയയിലേക്ക് നാടുവിടുകയായിരുന്നു. ഓസ്‌ട്രേലിയ അഭയം നല്‍കിയ ഹക്കീം അവിടുത്തെ ദേശീയ ഫുട്ബോള്‍ ടീമില്‍ ഇടം നേടി.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം തായ്‍ലന്‍ഡിലെത്തിയ ഹക്കീമിനെ തായ്‍ലന്‍ഡ് സര്‍ക്കാര്‍ പിടികൂടിയത്. പ്രതികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് തായ്ലന്‍ഡും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഹക്കീമിനെ കൈമാറണമെന്നാണ് ബഹ്‌റൈൻ ആവശ്യപ്പെടുന്നത്.
എന്നാല്‍, ഓസ്‌ട്രേലിയയിൽ അഭയാര്‍ത്ഥി പരിഗണനയുള്ള ഒരാള്‍ക്ക് സുരക്ഷ നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് ഓസ്‌ട്രേലിയയും വാദിക്കുന്നു.
നേരത്തെ, തന്നെ ബഹ്റൈനിലേക്ക് അയച്ചാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയപ്പെടുന്നതായി ഹക്കീം പറഞ്ഞിരുന്നു.
കൂടാതെ , ലോകത്തെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളും ഹക്കീമിന്റെ മോചനത്തിനായി പ്രചാരണം നടത്തുകയാണ് ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന ആലോചനയിലാണ് തായ്‍ലന്‍ഡ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha



























