ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൈനീട്ടി പാക് പ്രതിനിധി; ഹസ്തദാനം നല്‍കാതെ ഇന്ത്യ: നയതന്ത്ര തിരിച്ചടി

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വച്ച് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിഷേധം.
ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര കോടതിയില്‍ പാക് ഉദ്യോഗസ്ഥന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഹസ്തദാനം നിഷേധിച്ചു.
വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തല്‍ ആണ് പാക് ഉദ്യോഗസ്ഥന് ഹസ്തദാനം നിഷേധിച്ചത്.
കോടതി വാദത്തിനു തൊട്ടുമുന്‍പ് പാക്കിസ്ഥാന്‍ അഡ്വക്കേറ്റ് ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ദീപക് മിത്തല്‍ കൈകൂപി നമസ്‌തേ പറഞ്ഞു.
നെതര്‍ലന്റിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണിക്കും ഹസ്തദാനം നല്‍കാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ എത്തിയെങ്കിലും വേണു രാജാമണിയും ഹസ്തദാനം സ്വീകരിക്കാന്‍ തയാറായില്ല.

പാക് പ്രതിനിധിക്ക് ഹസ്തദാനം നിഷേധിക്കുന്ന മിത്തലിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha


























