Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി

മേയർ പ്രകോപിപ്പിച്ചു എം വി ഗോവിന്ദൻ നിർദ്ദേശിച്ചു എന്നിട്ടും ഗണേഷിന് മിണ്ടാട്ടമില്ല... മന്ത്രി ഗണേഷിന് യൂടേൺ...

30 DECEMBER 2025 04:06 PM IST
മലയാളി വാര്‍ത്ത
മേയർ വി.വി. രാജേഷ് നിരന്തരം പ്രകോപിപ്പിച്ചിട്ടും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതികരിക്കാത്തതെന്തുകൊണ്ട്?   സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരപരിധിക്കു പുറത്തേക്ക് സര്‍വീസ് നടത്തുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് മേയര്‍ വി. വി. രാജേഷ് രണ്ടു ദിവസമായി പരസ്യ പ്രസ്താവന നടത്തിയിട്ടും ഗണേഷ് കേട്ടമട്ടില്ല.    കെഎസ്ആര്‍ടിസിയുടെ ലാഭവും നഷ്ടവും നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. കോര്‍പ്പറേഷന് കോര്‍പ്പറേഷന്റേതായ ഉത്തരവാദിത്തമുണ്ട്. നഗരത്തില്‍ താമസിക്കുന്നവരുടെ ആവശ്യം പരിഗണിച്ചശേഷം പുറത്തേക്ക് സര്‍വീസ് നടത്തുന്നതില്‍ തെറ്റില്ലെന്നും  രാജേഷ് പറഞ്ഞു.      
നഗരത്തിലെ മലിനീകരണം കുറയ്‌ക്കാനും കുറഞ്ഞ നിരക്കില്‍ നഗരവാസികള്‍ക്കു യാത്രയൊരുക്കാനും വേണ്ടിയാണ് ഇബസുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ കെഎസ്ആര്‍ടിസി കരാര്‍ ലംഘിച്ച് ഇ ബസുകള്‍ പലതും സിറ്റിക്കു പുറത്തും മറ്റ് ജില്ലകളിലേക്കും സര്‍വീസ് നടത്തുന്നു. ഇടുക്കിയിലെ കട്ടപ്പനയിലേക്ക് ബസ് സര്‍വീസ് നടത്തി. നഗരത്തിലെ മലിനീകരണം കുറയ്‌ക്കാന്‍ വേണ്ടി കൊടുത്ത ഇലക്ട്രിക് ബസ്സുകള്‍ കട്ടപ്പനയിലേക്ക് ഓടിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. അത് വിവാദമായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഞങ്ങള്‍ അങ്ങനെയുള്ള ബസ്സുകള്‍ തടയും എന്നു പറഞ്ഞപ്പോഴാണ് ബസുകള്‍ അവിടുന്നൊക്കെ പിന്‍വലിച്ചത്.

ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഒക്കെ ബസുകള്‍ ഓടിക്കുന്നുണ്ട്. സിറ്റിയില്‍ ആവശ്യമുള്ള ബസ് കൊടുത്തതിനുശേഷം പട്ടണത്തിലേക്ക് വരുന്ന ആള്‍ക്കാരെ കൊണ്ടുവരാനാണ് നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ ഒക്കെ ഇ ബസ്സുകള്‍ ഓടിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇപ്പോഴും സിറ്റിയുടെ ഉള്‍ഭാഗങ്ങളില്‍ ബസ്സിന്റെ ആവശ്യമുണ്ട്. ഇവിടെ ആവശ്യമുള്ളപ്പോള്‍ എന്തിന് മറ്റു സ്ഥലങ്ങളിലേക്ക് ബസ് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഞങ്ങളുടെ പ്രഥമ പരിഗണന കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക, കോര്‍പ്പറേഷന്റെ വരുമാനം ചോരാതെ നോക്കുക, അതു വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ്. നഗരസഭാ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം തീരുമാനമെടുക്കും. കാലഹരണപ്പെട്ട വാടക നിരക്കുകള്‍ പുതുക്കി നിശ്ചയിക്കും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കി നഗരസഭയുടെ സാമ്പത്തിക സ്രോതസ്സ് ശക്തിപ്പെടുത്തുമെന്നും മേയര്‍ വ്യക്തമാക്കി.   ഇത്രയൊക്കെ പറഞ്ഞിട്ടും ഗണേശൻ ശബദിക്കുന്നില്ല. കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന മന്ത്രിയാണ് ഗണേശ് കുമാർ.മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർ  ഉദ്ഘാടന ചടങ്ങ് അലങ്കോലമാക്കിയതിന് ഉദ്യോഗസ്ഥരെയെല്ലാം ഓടിച്ചു വിട്ട മന്ത്രിയാണ് അദ്ദേഹം.മുഖ്യമന്ത്രി പിണറായി  വിജയൻ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാൻ പോയപ്പോൾ തനിക്ക് പ്രൈവറ്റ് സെക്രട്ടറി വേണ്ടെന്ന് തീരുമാനിച്ചയാളാണ് ഗണേശൻ.മുൻ മേയർ ആര്യാ രാജേന്ദ്രൻകെ എസ് ആർ റ്റി സി ഡ്രൈവറെ പിരിച്ചു വിടണമെന്ന് നിർബന്ധം പിടിച്ചപ്പോൾ തീരുമാനം എടുക്കാതെ ദിവസങ്ങളോളം താമസിപ്പിച്ച മന്ത്രിയാണ്  ഗണേശൻ. ഇങ്ങനെയൊക്കെയുള്ള  ഗണേശൻ  രാജേഷിൻറെ പ്രകോപനത്തിൽ  വീഴാത്തതാണ്  നാട്ടുകാരെ  അത്ഭുതപ്പെടുത്തുന്നത്. രാജേഷിന് മറുപടി നൽകണമെന്ന് സി പി എം ആവശ്യപ്പെട്ടിട്ടും ഗണേശൻ മിണ്ടിയില്ല. സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. എന്നാൽ നോക്കാം എന്ന മറുപടി മാത്രമാണ് ഗണേശൻ നൽകിയതെന്നാണ് വിവരം. എന്തായിരിക്കും കാരണം ?     ഗണേശ് കുമാറിന് പത്തനാപുരത്ത് ബുദ്ധിമുട്ടിന്റെ കാലമാണ് വരാൻ പോകുന്നത്. കൊട്ടാരക്കര സേഫാണെന്ന് പറയാം. എന്നാൽ പത്തനാപുരത്ത് ബി ജെ പി അതിശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.   ബി ജെ പി  വിചാരിച്ചാൽ  പത്തനാപുരത്ത്  ആരും  തോൽക്കാം.  ഗണേശന് ഇതിൽ ചങ്കിടി വർധിച്ചിരിക്കുന്നു. മികച്ച മന്ത്രിയാണെന്ന് പേരെടുത്തതു കൊണ്ടു മാത്രം പത്തനാപുരത്ത് ജയിക്കണമെന്നില്ല. ഇതിനിടയിൽ ഗണേഷ് കുമാർ ബി ജെ പിയിൽ കണ്ണുവയ്ക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.   എൻ എസ് എസിന്റെ പ്രതിനിധിസഭയിൽ കയറി കൂടിയതാണ് ഗണേഷിന്റെ വിജയം.മന്ത്രിസ്ഥാനം അദ്ദേഹത്തിന് കിട്ടിയതും അങ്ങനെ  തന്നെയാണ്.  കലഞ്ഞൂര്‍ മധുവിനെ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി, പകരം കെ.ബി ഗണേഷ് കുമാറിനെയാണ്  ഉള്‍പ്പെടുത്തിയത്. ഗണേഷ് കുമാറിൻ്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഗണേഷ് കുമാറിനെ ഇടതു മുന്നണിക്ക് ഒഴിവാക്കാൻ കഴിയില്ല.    കലഞ്ഞൂർ മധു ഒരുകാലത്ത് ജി.സുകുമാരൻ നായരുടെ വിശ്വസ്തനായിരുന്നു. സി പി എം ഇടപെടൽ ഉണ്ടായതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്.സുകുമാരൻ നായർ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയെ കാണാൻ കോട്ടയം ഗസ്റ്റ്  ഹൗസിലെത്തിയത് കലഞ്ഞൂർ മധുവിൻ്റെ ഇടപെടൽ വഴിയാണ്. സാധാരണ ഗതിയിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിമാർ രാഷ്ട്രീയ നേതാക്കളെ കാണാൻ പെരുന്നക്ക് പുറത്തു പോകുന്നത് അപൂർവമാണ്.രാഷ്ട്രീയക്കാർ അവരെ കാണാനാണ് വരാറുണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായി സുകുമാരൻ നായർക്ക് തെറ്റില്ലാത്ത ബന്ധം ആണ് ഉണ്ടായിരുന്നത്.വി.ശിവൻകുട്ടിയെയും ആർ.ബിന്ദുവിനെയും പോലുള്ള നായർ സമുദായംഗങ്ങളെ വിദ്യാഭ്യാസത്തിൻ്റെ ചുമതല ഏൽപ്പിച്ചത് സുകുമാരൻ നായരുടെ കൂടി താൽപ്പര്യപ്രകാരമാണ്. എൻ എസ് എസ് നിരവധി വിദ്യാഭ്യാസ  സ്ഥാപനങ്ങൾ നടത്തുന്ന സ്ഥപനമാണ്.  കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ മുസ്ലീം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിനെ എൻ എസ് എസ് എക്കാലവും എതിർത്തിരുന്നു.  ഇടതുമുന്നണിയിൽ ജി.സുകുമാരൻ നായർ ഒരു പാലമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പണ്ട്  ബാലക്യഷ്ണ പിള്ളയോട് ഇടതു മുന്നണിയിൽ ചേരരുതെന്ന് സുകുമാരൻ നായർ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ തന്നെ ഉപദേശിക്കേണ്ടെന്നായിരുന്നു  പിള്ളയുടെ മറുപടി. ഇടതു മുന്നണി പ്രവേശനം ലഭിച്ച ദിവസം തന്നെ പിള്ള സുകുമാരൻ നായർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണക്കാനുണ്ടെങ്കിൽ  അത് സ്വയം ചെയ്യാനാണ് പിള്ള പറഞ്ഞത്. നേരത്തെയും താൻ എൻ എസ് എസിനെതിരെ നിലപാട് എടുത്തിട്ടുണ്ടെന്നും പിള്ള പറഞ്ഞു. എൻ എസ് എസിന്റെ തീരുമാനത്തിന് വിരുദ്ധമായി താൻ വനിതാമതിലിൽ  പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്നത്ത് പത്മനാഭനാണ് ബാലകൃഷ്ണ പിള്ളയെ എൻ എസ്എസ് പത്തനാപുരം താലൂക്ക് ഏൽപ്പിച്ചത്. അത് സുകുമാരൻ നായർ നൽകിയതല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. ഇത്തരത്തിൽ എൻ എസ് എസിനുള്ളിൽ കുത്തിതിരിപ്പുണ്ടാത്താൻ സിപിഎം ആണ് തുടക്കമിട്ടത്. അത് പിള്ളയെ ഉപയോഗിച്ചായിരുന്നു. പിന്നീട് അതേ ഗണേഷാണ് സുകുമാരൻ നായരുമായി സന്ധിയിലായത്.   പിള്ളയുടെ  പാർട്ടി ഇടതുപക്ഷത്തിലായതു  കൊണ്ട് അദ്ദേഹം ശബരിമല വിഷയത്തിൽ എൻ എസ് എസിന്റെ നിലപാടിനോട് ആദ്യം മുതൽ  യോജിച്ചിരുന്നില്ല. ഇതിനെ കുറിച്ച് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് സുകുമാരൻ നായർ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്.   പത്തനാപുരം താലൂക്ക് യൂണിയൻ എൻ എസ് എസിന്റെ  ശബരിമല പ്രഖ്യാപിത നിലപാടിനെതിരെ പ്രമേയം പാസാക്കിയതോടെയാണ് ബന്ധങ്ങൾ മുറിഞ്ഞത്. പത്തനാപുരം താലൂക്കിൽ പിള്ളയായിരുന്നു എൻ എസ് എസ് പ്രസിഡൻ്റ്. പത്തനാപുരം താലൂക്ക് യൂണിയന്റെ  മനം മാറ്റം ഗണേശന്റെ സമ്മർദ്ദ ഫലമായാണെന്ന് സുകുമാരൻ നായർ വിശ്വസിച്ചു. അത്തരമൊരു നടപടി ഗണേശന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയായില്ലെന്നും  സുകുമാരൻ നായർ വിശ്വസിച്ചു.     ഭാര്യയുമായുള്ള കലഹത്തെ തുടർന്ന്  ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നപ്പോൾ സുകുമാരൻ നായർ തന്നെ സഹായിച്ചില്ലെന്നായിരുന്നു  ഗണേശൻ്റെ വിശ്വാസം . അന്ന് സുകുമാരൻ നായർ പറഞ്ഞാൽ എന്തും ചെയ്യുന്നയാളായിരുന്നു  ഉമ്മൻ ചാണ്ടി.  എന്നിട്ടും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. അത് ചെന്നിത്തലയെ മന്ത്രിയാക്കാൻ വേണ്ടിയായിരുന്നു. മാത്രവുമല്ല തന്നെ മന്ത്രിസഭയിൽ നിന്നും ചാണ്ടി പുറത്താക്കിയത് സുകുമാരൻ നായരുമായി ആലോചിച്ചിട്ടാണ്. അതുകൊണ്ടാണ്  ഇടതുപക്ഷത്തിൽ ചേർന്നത്. ഇടതുപക്ഷവുമായി  ആഭിമുഖ്യം പുലർത്തിയതിന്റെ ഗുണം എൻ എസ് എസിനും സുകുമാരൻ നായർക്കും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് ഗണേശൻ വാദിക്കുന്നത്. സുകുമാരൻ നായരുടെ മകളെ പിണറായി സർക്കാർ എം. ജീ വാഴ്സിറ്റി സിന്റിക്കേറ്റിൽ നിലനിർത്തിയത് തന്റെ കൂടെ ശ്രമഫലമായാണ്. എൻ എസ് എസ് താക്കോൽ ദാനം നൽകിയ നേതാക്കളൊന്നും   പിന്നീട് സുകുമാരൻ നായരോട് വിധേയത്വം പുലർത്തിയില്ല. എന്നാൽ ഇന്നും താൻ അദ്ദേഹത്തെ ആദരിക്കുന്നു. മുന്നാക്കകാർക്ക് ദേവസ്വം ജോലിയിൽ പിണറായി  സംവരണം നൽകിയത് തന്റെ കൂടെ ശ്രമഫലമായാണെന്ന് ഗണേശൻ വാദിച്ചു.    എൻ എസ് എസിലെ ഒരു വിഭാഗത്തിനെ ഔദ്യോഗിക സംവിധാനത്തിന് എതിരാക്കി മാറ്റാൻ സിപിഎം തുടങ്ങിയ ശ്രമങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. അച്യുതാനന്ദനെ പോലും തള്ളി പിള്ളയെ മുന്നണിയിലെടുത്തതും അതിനു വേണ്ടിയാണ്. പിള്ളയെയും മകനെയും  ഒന്നിച്ച് നിർത്തി എൻ എസ് എസിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് സർക്കാരും പാർട്ടിയും തീരുമാനിച്ചിരുന്നത്. എസ്എൻഡി പിയിൽ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തിയത് ഇതേ തന്ത്രത്തിന്റെ  ഭാഗമാണ്.  തുഷാർ വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയതും ഇതേ തന്ത്രം തന്നെയാണ്. ജി.സുകുമാരൻ നായർക്കെതിരെ കേസെടുക്കാൻ വഴിയില്ലാത്തതു കൊണ്ടാണ്  ഒന്നിനും നിവൃത്തിയില്ലാതായത്. കുറിച്ചി എൻ എസ് എസ് ഹോമിയോ കോളേജിലെ നിയമന അഴിമതിക്കെതിരെ  കേസെടുക്കാൻ കോടതി ഉത്തരവുണ്ട്.  എന്നാൽ കേസെടുത്തില്ല.   എൻ എസ് എസിൽ സുകുമാരൻ നായരെക്കാൾ ഏറെ സീനിയറായിരുന്നു ബാലകൃഷ്ണപിള്ള. രണ്ട് മഹാമേരുക്കളെ രണ്ടാക്കിയതിന്റെ കെഡിറ്റ് സി  പി എമ്മിനു തന്നെ കിട്ടി. എന്നാൽ പിന്നീട്   ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സി പി എം അനുരഞ്ജനത്തിലേക്ക് നീങ്ങി . വർഷങ്ങളായി   കോൺഗ്രസിനോട് അനുഭാവമുള്ള  നിലപാട് പിന്തുടർന്നിരുന്ന ജി.സുകുമാരൻ നായരെ സീറോ മലബാർ  സഭയുടെ ഉന്നതൻ വഴിയാണ് സി പി എം  സ്വാധീനിച്ചത്. സീറോ മലബാർ സഭ എൽ എസ് എസുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ക്രൈസ്തവ സഭയാണ്. സംസ്ഥാന സര്‍ക്കാരിനെ എൻ എസ് എസ് തുറന്ന് എതിര്‍ക്കുന്നതിനിടെ മന്നം ജയന്തിക്ക് പ്രത്യേകപ്രധാന്യം നല്‍കി സിപിഎം മുഖപത്രം ദേശാഭിമാനി  ലേഖനവും വാർത്തയും പ്രസിദ്ധീകരിച്ചത് നായർ സമുദായത്തെ കൈയിലെടുക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു. മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പ്രത്യേക ലേഖനത്തിനൊപ്പം സുകുമാരന്‍നായരുടെ ലേഖനവും പ്രാധാന്യത്തോടെ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചു. മന്നത്ത് പത്മനാഭന്‍ നേതൃത്വം കൊടുത്ത വിമോചന സമരഭാഗം ഒഴിവാക്കിയാണ് ജി സുകുമാരന്‍നായരുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് . വിമോചന സമരത്തോട് ദേശാഭിമാനി യോജിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.   ലേഖനവും പ്രാധാന്യത്തോടെ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചു. മന്നത്ത് പത്മനാഭന്‍ നേതൃത്വം കൊടുത്ത വിമോചന സമരഭാഗം ഒഴിവാക്കിയാണ് ജി സുകുമാരന്‍നായരുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് . വിമോചന സമരത്തോട് ദേശാഭിമാനി യോജിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്. സുകുമാരൻ നായർ അയച്ചുകൊടുത്ത ലേഖനമാണ് ദേശാഭിമാനി പ്രസിദ്ധികരിച്ചത് . മന്നം ജയന്തിയെ  കുറിച്ച് സുകുമാരൻ   നായർ ദേശാഭിമാനി ഉൾപ്പെടെയുള്ള  കേരളത്തിലെ എല്ലാ പത്രങ്ങൾക്കും ലേഖനം നൽകിയിരുന്നു. അതാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ലേഖനം നൽകുന്നതിൽ നിന്നും വേണമെങ്കിൽ ദേശാഭിമാനിയെ അദ്ദേഹത്തിന് ഒഴിക്കാമായിരുന്നു. കഴിഞ്ഞ വർഷം വരെ  മന്നം  സമാധിക്ക് സുകുമാരൻ നായർ എഴുതുന്ന ലേഖനം ദേശാഭിമാനി നൽകിയിരുന്നില്ല.. ദേശാഭിമാനിയിലെ മന്നം പഠനം എഴുതിയത് കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട് ഡയറക്ടറായിരുന്ന പ്രെഫ. കാർത്തികേയൻ നായരാണ്. അദ്ദേഹം ഇടത് ബുദ്ധിജീവിയും അധ്യാപക സംഘടനാ നേതാവുമായിരുന്നു.   ജനാധിപത്യം പുനസ്ഥാപിക്കുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് ഉണ്ടാകണമെന്നായിരുന്നു ഇതിന് മുമ്പുള്ള  ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം എന്‍എസ്എ‍സ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം,. ജനങ്ങൾ അസ്വസ്ഥരാണ് , ഭീതിജനകമായ അവസ്ഥയാണ് നാട്ടിൽ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകണം എന്ന് തുടങ്ങി സര്‍ക്കാരിനെ തുറന്നെതിര്‍ക്കുന്ന പ്രസ്താവനയോട് മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കളൊന്നും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എന്‍എസ്എസ് ഇടത് വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു.പിന്നീട് മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലും എൻ എസ് എസ് പങ്കെടുത്തില്ല.പങ്കെടുത്തില്ലെന്ന് മാത്രമല്ല പങ്കെടുക്കില്ലെന്ന് പരസ്യ പ്രസ്താവനയും ഇറക്കി.   മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ആദ്യം ദേവസ്വം ബോര്‍ഡിലും പിന്നീട് എല്ലാ നിയമനങ്ങളിലും സര്‍ക്കാര്‍ നടപ്പാക്കിയത് നായർ,ക്രൈസ്തവ സഭകളെ കൈയിലെടുക്കാൻ വേണ്ടിയായിരുന്നു. ക്രൈസ്തവ സഭയെ കൈയിലെടുക്കാൻ സർക്കാരിന് കഴിഞ്ഞെങ്കിലും എൻ എസ് എസ് വഴങ്ങിയില്ല. ചങ്ങനാശേരിയിൽ തന്നെയുള്ള സീറോ മലബാർ സഭയുടെ ബിഷപ്പ് പെരുന്തോട്ടം ഇക്കാര്യത്തിൽ സർക്കാരിനെ പ്രകീർത്തിച്ച് ദീപികയിൽ ലേഖനവുമെഴുതി. സംവരണം നടപ്പിലാകുന്നതിന് മുമ്പ് സുകുമാരൻ നായർ മുഖ്യമന്ത്രിയെ കോട്ടയം സർക്കാർ അതിഥി  മന്ദിരത്തിലെത്തി കണ്ടിരുന്നു. സാമ്പത്തിക സംവരണം എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. സംവരണ ഉത്തരവ് പുറത്തിങ്ങി കഴിഞ്ഞ ശേഷവും സുകുമാരൻ നായർ മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഏറ്റവും ഒടുവില്‍ എയിഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങളിലും എന്‍എസ്എസ് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.  ഭിന്നശേഷി സംവരണ കാര്യത്തിൽ എൻ എസ് എസിന് ലഭിച്ച സുപ്രീം കോടതി ഉത്തരവ് സി പി എം സർക്കാർ അതേപടി നടപ്പിലാക്കി.   എന്നിട്ടും സുകുമാരൻ നായർ ഇടതു മുന്നണിയുമായി അനുരഞ്ജനത്തിൽ എത്താത്തത് കൊണ്ടാണ് എൻഎസ് എസിൽ ഭിന്നിപ്പുണ്ടാക്കാൻ സി പി എം ശ്രമിച്ചത്. ജി.സുകുമാരൻ നായർക്ക് ബി ജെ പിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് സി പി എം കരുതുന്നു. ഗോവ ഗവർണർ പി എസ്.ശ്രീധരൻ പിള്ളയുമായുള്ള ബന്ധമാണ് ഇതിന്  കാരണമെന്ന് സി പി എം കരുതുന്നു.ഇത് സി പി എമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. 2026 ൽ നിയമസഭാ  തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് മുമ്പ് എൻ എസ് എസിനെ കൈയിലെടുക്കാനാണ് സി പി എം ശ്രമിച്ചത്.  അതാണ് വിജയിച്ചത്. മൂന്നാമതും അധികാരത്തിലെത്താൻ ശ്രമിക്കുന്ന പിണറായിക്ക് സുകുമാരൻ നായരെ ഒഴിവാക്കാൻ കഴിയില്ല. സുകുമാരൻ നായരുടെ സ്വഭാവത്തിലെ ദൗർബല്യം മനസിലാക്കിയാണ് പിണറായി ചങ്ങനാശേരിയിലെത്തിയത്. സൈനിക സ്കൂൾ നൽകി എൻ എസ് എസിനെ റാഞ്ചാനുള്ള ബി ജെ പി നീക്കത്തിനെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നത്.   എന്നാൽ ജി. സുകുമാരൻ നായർ നാളെ ബി ജെ പിയിൽ എത്തുമെന്ന് ബി ജെ പി നേതാക്കളും ഗണേഷ് കുമാറും വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ ബി ജെ പി യെ പിണക്കരുതെന്നാണ് ഗണേശന്റെ തീരുമാനം. നാളെ ഒരു പക്ഷേ ഗണേഷ് കുമാറും  ബിജെപിയിൽ എത്തിക്കൂടെന്നില്ല. പിന്നെങ്ങനെ അദ്ദേഹം വി.വി. രാജേഷിന് മറുപടി നൽകും?     

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (4 minutes ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (20 minutes ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (47 minutes ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (1 hour ago)

മാര്‍ക്ക് കുറഞ്ഞതിന് ട്യൂഷന്‍ മാസ്റ്ററുടെ ക്രൂര മര്‍ദ്ദനം  (1 hour ago)

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ  (1 hour ago)

തയ്‌വാൻ ദ്വീപിനെ വളഞ്ഞ് വമ്പൻ സൈനിക അഭ്യാസപ്രകടനവുമായി ചൈന  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഔഷധിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്.. ട്രെയിനി ഡോക്ടര്‍ ഒഴിവുകള്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം  (1 hour ago)

ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി 10 പ്രധാന പദ്ധതികൾ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നു; ജനകീയ ക്യാമ്പയിന്‍ 2026 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍  (1 hour ago)

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..  (1 hour ago)

ബംഗ്ലാദേശിൽ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു !! കനത്ത മുന്നറിയിപ്പുമായി ഇന്ത്യ  (1 hour ago)

മേയർ പ്രകോപിപ്പിച്ചു എം വി ഗോവിന്ദൻ നിർദ്ദേശിച്ചു എന്നിട്ടും ഗണേഷിന് മിണ്ടാട്ടമില്ല... മന്ത്രി ഗണേഷിന് യൂടേൺ...  (2 hours ago)

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

ഏതായാലും ശവംതീനികൾ അല്ല ടെ...റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് പത്മകുമാർ..! അമ്പേ....അഹങ്കാരം..!  (3 hours ago)

Malayali Vartha Recommends