സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാന് സ്വർണം പൂശിയ "തോക്ക്" സമ്മാനിച്ച് പാക്കിസ്ഥാൻ

2000 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് സൗദി പാകിസ്താന് വാഗ്ദാനം ചെയ്തിരിക്കുന്നത്. തകർന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്നതാണ് പ്രഖ്യാപനം. സഹായഹസ്തവുമായി എത്തിയ സൽമാൻ രാജകുമാരന് വൻ സ്വീകരണമാണ് പാകിസ്ഥാൻ ഒരുക്കിയത്. ആരും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് സമ്മാനവും നൽകിയാണ് അദ്ദേഹത്തെ പാകിസ്താൻ യാത്രയാക്കിയത്.
പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള സൈനിക വിമാനത്താവളത്തിലെത്തിയ സൗദി കിരീടാവകാശിയെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈനിക തലവൻ ജാവേദ് ബജ്വയും ചേർന്നാണ് സ്വീകരിച്ചത്. അമേരിക്ക അടക്കമുളള ലോകരാജ്യങ്ങൾ ഭീകരവാദത്തിന്റെ പേരിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയിലായിരുന്നു സൗദി കിരീടാവകാശിയുടെ പാക് സന്ദർശനം.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് സൗദി കിരീടാവകാശി പാകിസ്താലെത്തിയത്. വിദേശ രാജ്യങ്ങളിൽ സന്ദർശനത്തിനെത്തുന്ന ഭരണാധികാരികൾക്ക് ആതിഥേയരായ രാജ്യങ്ങൾ ഉപഹാരങ്ങൾ നൽകുന്നത് പതിവാണ്. പാക് സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അത്തരത്തിൽ ഒരു ഉപഹാരം നൽകിയാണ് പാകിസ്താൻ യാത്രയാക്കിയത്.
സ്വർണം പൂശിയ ഒരു തോക്കാണ് സൗദി കിരിടാവകാശിക്ക് പാകിസ്താൻ സമ്മാനമായി നൽകിയത്. ജെർമൻ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്ത ഹെക്ലർ ആൻഡ് കോച്ച് എംപി 5 എന്ന സബ് മെഷീൻ തോക്കാണ് പാക് സെനറ്റ് ചെയർമാൻ അദ്ദേഹത്തിന് സമ്മാനിച്ചത്. ഒപ്പം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഛായാചിത്രവും സമ്മാനിച്ചു.
https://www.facebook.com/Malayalivartha


























