അമേരിക്കയെ ചൊറിഞ്ഞ് ചൈന; മസൂദ് അസറിനെതിരായ പ്രമേയം; ജാഗ്രത വേണമെന്ന് അമേരിക്കയോട് ചൈന

രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം വിഷയത്തെ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇത് സമിതിയുടെ അധികാരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. മറ്റുരാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തെ അത് ഇല്ലാതാക്കുമെന്നും ഇത്തരം കാര്യങ്ങളില്‍ അമേരിക്ക കരുതലോടെ വേണം പ്രവര്‍ത്തിക്കാനെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗന്‍ ഷുവാങ് വ്യക്തമാക്കി.'
ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായി യു.എന്‍. രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരേ ചൈന. പ്രമേയം കൊണ്ടുവരാനുള്ള ശ്രമം രക്ഷാസമിതിയുടെ അധികാരത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും അമേരിക്ക ജാഗ്രത പാലിക്കണമെന്നും ചൈന വ്യക്തമാക്കി.
രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം വിഷയത്തെ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇത് സമിതിയുടെ അധികാരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. മറ്റുരാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തെ അത് ഇല്ലാതാക്കുമെന്നും ഇത്തരം കാര്യങ്ങളില്‍ അമേരിക്ക കരുതലോടെ വേണം പ്രവര്‍ത്തിക്കാനെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗന്‍ ഷുവാങ് വ്യക്തമാക്കി. കൂടാതെ പ്രമേയം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള അമേരിക്കയുടെ പുതിയ പ്രമേയവുമായി ബന്ധപ്പെട്ടാണ് ചൈനയുടെ നിഷേധാത്മക പ്രതികരണം. അതേ സമയം ചൈന പത്ത് ലക്ഷത്തോളം മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ജയിലിടച്ചിരിക്കുകയാണെന്ന് യു.എസ്.വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു രാജ്യം മസൂദ് അസറിനെപ്പോലെയുള്ള ഭീകരവാദികളെ പിന്തുണക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നും പോംപിയോ ആരോപിച്ചു.
15 അംഗ രക്ഷാസമിതിയിലേക്ക് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. രക്ഷാസമിതിയില്‍ പ്രമേയം പാസായാല്‍ മസൂദിന്റെ ലോകമെമ്പാടുമുള്ള ആസ്തികള്‍ മരവിപ്പിക്കപ്പെടും. യാത്രാ വിലക്ക് ഏര്‍പ്പെടുത്തേണ്ടിവരും. ആയുധങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാതെ വരുമെന്നും നയതന്ത്ര വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























