ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍ ജനുവരി ഒന്നിന് ജില്ലയിലെത്തും. പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ കൂടുതല്‍ ആരോഗ്യകരമായ സമൂഹമായി മാറ്റുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബഹുജന പങ്കാളിത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ പ്രവേശിക്കുന്ന പ്രചാരണ റാലിയുടെ ഏകോപനം ജില്ലാ ആരോഗ്യ വകുപ്പ് നിര്‍വഹിക്കും. ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന മറ്റ് പരിപാടികള്‍ എന്നിവ റാലിയുടെ ഭാഗമായി സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha

























