സ്‌കൈഡൈവിംഗ് നടത്തി 1300 അടി ഉയരത്തില്‍ നിന്നുള്ള ചാട്ടം പിഴച്ചു

വളരെ നിര്‍ഭാഗ്യകരമായ ഒരു ജന്മദിനം. പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ സ്‌കൈഡൈവിംഗ് പരീക്ഷിച്ച പെണ്‍കുട്ടിയും പരിശീലകനും പാരച്യൂട്ട് സമയത്ത് ശരിയായി പ്രവര്‍ത്തിക്കാതെ വന്നതിനെ തുടര്‍ന്ന് വീണു മരിച്ചു. മെക്‌സിക്കോയില്‍ നടന്ന സംഭവത്തില്‍ 1300 അടി ഉയരത്തില്‍ നിന്നും ചാടിയ മെക്‌സിക്കോക്കാരി വനീസാ ഇവോന്നേ മെലന്‍ഡസ് കാര്‍ഡേനാസ് എന്ന കൗമാരക്കാരിക്കാണ് പിറന്നാള്‍ ദിനം തന്നെ ദുരന്ത ദിനമായത്.
പരിശീലകന്‍ മൗറീഷ്യോ ഗുട്ടിറെസ് കാസ്റ്റില്ലോയും അപകടത്തില്‍ പെട്ടു. നാലുപേര്‍ക്കൊപ്പം വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ ചാടിയ ഇവര്‍ രണ്ടുപേര്‍ പെട്ടെന്ന് താഴേയ്ക്ക് വരുന്ന ദൃശ്യങ്ങള്‍ ചിലര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. മൊറിലോസിലെ ടെക്യൂസ്‌ക്വിറ്റെന്‍ഗോയിലായിരുന്നു സംഭവം. 34 കാരനാണ് കാസ്റ്റില്ലോ. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് ചാടിയ സ്ഥലത്തില്‍ നിന്നും മാറിയുള്ള പുല്ലില്‍ നിന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സംഭവം അപകടമല്ലെന്നും മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്നുമാണ് പരിപാടി സംഘടിപ്പിച്ച സ്‌കൈഡൈവിംഗ് കമ്പനി ആല്‍ബട്രോസ് പാരച്യൂട്ടിംഗ് വ്യക്തമാക്കുന്നത്. ഉപകരണങ്ങളില്‍ കേടുപാടു വരുത്തിയിരിക്കാമെന്നാണ് കമ്പനി ആരോപിക്കുന്നത്. പ്രവര്‍ത്തനത്തില്‍ പരാജയം വരാന്‍ ഇടയില്ലെന്നും വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ ഉപകരണത്തിന്റെ മെക്കാനിസത്തില്‍ തകരാര്‍ വരുത്തിയിരിക്കാമെന്നും കമ്പനി പറയുന്നു.
അതേസമയം കടുത്ത സാഹസീകത നിറഞ്ഞ കായിക വിനോദമായിട്ടും കമ്പനി സ്‌കൈ ഡൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നില്ല എന്നത് വിവാദമായിട്ടുണ്ട്. എന്നാല്‍ 4,500 പാരച്യൂട്ട് ചാട്ടം നടത്തിയിട്ടുള്ള ഗ്വുട്ടിറെസ് കാസ്റ്റില്ലോയ്ക്ക് പിഴവ് വരാന്‍ സാധ്യത കുറവാണെന്നും ഇത്രയും നാള്‍ ഒരിക്കല്‍ പോലും അപകടം ഉണ്ടായിട്ടില്ലാത്ത ഗുട്ടിറെസ് ഇപ്പോള്‍ ചാടിയപ്പോള്‍ എങ്ങിനെയാണ് അപകടം ഉണ്ടാകുന്നതെന്ന് കമ്പനി ചോദിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























