മൈക്രോസോഫ്റ്റ്, വിഡ്ഢി ദിനാഘോഷങ്ങള്‍ നിരോധിച്ചു

ലോക വിഡ്ഢി ദിനം ആയിട്ടാണ് ഏപ്രില്‍ 1-നെ ലോകം ആഘോഷിക്കുന്നത്. സുഹൃത്തുക്കളെ, സഹപ്രവര്‍ത്തകരെ വീട്ടുകാരെ ഒക്കെ വിഡ്ഢികളാക്കുവാന്‍ കിട്ടുന്ന ഈ ദിനത്തിലെ ഒരു അവസരവും ആരും പാഴാക്കാറില്ല. വലിയ കമ്പനികളുടെ ഓഫീസുകളില്‍ ഏപ്രില്‍ ഫൂള്‍ പ്രാങ്കുകള്‍ ഒരു വിനോദം തന്നെയാണ്. പലപ്പോഴും ഈ പ്രങ്കുകള്‍ അവര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി പങ്കുവയ്ക്കാറും ഉണ്ട്.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഇത്തവണ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചിരിക്കുകയാണ് .
ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം. മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴിഞ്ഞ തിങ്കളാഴ്ച മൈക്രോസോഫ്റ്റിനുള്ളില്‍ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച് മെമ്മോ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ ഫൂള്‍ ആഘോഷങ്ങള്‍ ഒരു തരത്തിലുള്ള പോസറ്റീവ് കാര്യങ്ങളും സാധ്യമാക്കുന്നില്ലെന്നും, മറിച്ച് അത് ആവശ്യമില്ലാത്ത വാര്‍ത്തയാണ് ഉണ്ടാക്കുന്നത് എന്നുമാണ് മെമ്മോ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ അഭിനന്ദിക്കാമെങ്കിലും ഇത്തരം കാര്യങ്ങള്‍ നേട്ടത്തേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്നും മെമ്മോ പറയുന്നു.
അതേ സമയം മൈക്രോസോഫ്റ്റിന്റെ രീതി ബാക്കി ടെക് ഭീമന്മാരായ ഗൂഗിളും, ആപ്പിളും, ഫേസ്ബുക്കും ഒക്കെ പിന്‍തുടരുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ഇത്തരം ഒരു മെമ്മോയുടെ അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
https://www.facebook.com/Malayalivartha

























