അള്‍ജീരിയയില്‍ പ്രസിഡന്റ് അബ്ദുള്‍അസീസ് ബൂത്ഫ്‌ലിക്കയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു

അള്‍ജീരിയയില്‍ പ്രസിഡന്റ് അബ്ദുള്‍അസീസ് ബൂത്ഫ്‌ലിക്കയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ഇന്നലെ വിവിധ നഗരങ്ങളില്‍ പതിനായിരക്കണക്കിനു പേര്‍ പ്രതിഷേധറാലിയില്‍ പങ്കെടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ബൂത്ഫ്‌ലിക്ക പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത്.
തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് അള്‍ജീരിയന്‍ ജനത. 20 വര്‍ഷത്തെ ബൂത്ഫ്‌ലിക്കയുടെ ഭരണത്തില്‍ അസംതൃപ്തരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും.
https://www.facebook.com/Malayalivartha

























