ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ മ്യൂണിച്ചില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ കത്തിയാക്രമണം; യുവാവ് കൊല്ലപ്പെട്ടു

ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രശാന്ത് ബസാരൂറാണ് കൊല്ലപ്പെട്ടത്.
ആശുപത്രിയിലുള്ള സ്മിത ബസാരൂറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപ്രതി അധികൃതര്‍ വ്യക്തമാക്കി. ന്യൂ ഗിനിയയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ 33 കാരനാണ് ആഅക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഇന്ത്യന്‍ ദമ്പതികളായ പ്രശാന്തും സ്മിത ബസാരൂറും മ്യണിച്ചിനു സമീപത്ത് വെച്ച് അക്രമിക്കപ്പെട്ടു. കുടിയേറ്റക്കാരനാണ് ഇരുവരെയും കുത്തിയത്. ദൗര്‍ബാഗ്യവശാല്‍ പ്രശാന്ത് മരണത്തിനു കീഴടങ്ങി സ്മിതയുടെ ആരോഗ്യ നില തൃപ്തികരമാണ്.' വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























