ഡോണള്‍ഡ് ട്രംപിന് തിരിച്ചടി നല്‍കി ആര്‍ട്ടിക് സമുദ്രത്തിലെ എണ്ണ ഖനനത്തിന് നിരോധനം

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി നല്‍കി ആര്‍ട്ടിക് സമുദ്രത്തിലെ എണ്ണ ഖനനത്തിന് നിരോധനം. ഖനനം നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഖനനം നിരോധിച്ചുള്ള മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉത്തരവ് ട്രംപ് നേരത്തെ മരവിപ്പിച്ചിരുന്നു.
അലാസ്‌ക കോടതി ജഡ്ജി ഷാരണ്‍.എല്‍.ഗ്ലെന്‍സനാണ് ഖനനം നിരോധിച്ച് ഉത്തരവിറക്കിയത്. ബരാക് ഒബാമയുടെ ഭരണകാലത്ത് ആര്‍ട്ടിക് സമുദ്രത്തിലെ 120 മില്യണ്‍ ഏക്കറിലും അറ്റ്‌ലാന്റിക് സമുദ്രത്തിലെ 3.8 മില്യണ്‍ ഏക്കറിലെയും ഖനനം നിരോധിച്ചുള്ള ഉത്തരവാണ് കോടതി പുനസ്ഥാപിച്ചത്.
ഖനനം നടത്തുന്നത് പ്രദേശത്തെ ആവാസവ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞായിരുന്നു ഇതിന് ഒബാമ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ 2017 ഏപ്രിലില്‍ ട്രംപ് ഭരണകൂടം ഖനനത്തിനുള്ള വിലക്ക് നീക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























