അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റാഷിദ് ദൊസ്തുമിനു നേരെ താലിബാന്‍ ആക്രമണം

അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റാഷിദ് ദൊസ്തുമിനു നേരെ താലിബാന്‍ ആക്രമണം. ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍വച്ചാണ് ദൊസ്തുമിനു നേരെ ആക്രമണമുണ്ടായത്. തലനാരിഴയ്ക്കാണ് ദൊസ്തും ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്.
അതേസമയം ദൊസ്തുമിന്റെ അംഗരക്ഷകന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മസാര്‍ ഐ ഷരീഫില്‍നിന്നും ജാവ്ജന്‍ പ്രവിശ്യയിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























