നേപ്പാളില്‍ കൊടുങ്കാറ്റിലും പേമാരിയിലും 25 പേര്‍ മരിച്ചു, 400 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനയെ വിന്യസിച്ചെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

നേപ്പാളില്‍ കൊടുങ്കാറ്റിലും പേമാരിയിലും 25 പേര്‍ മരിച്ചു. 400 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അപ്രതീക്ഷിതമായാണ് കൊടുങ്കാറ്റും മഴയുമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
തെക്കന്‍ നേപ്പാളിലെ ബാര, പര്‍സ ജില്ലകളെ കൊടുങ്കാറ്റ് ഏറെ ബാധിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനയെ വിന്യസിച്ചെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി അറിയിച്ചു.
"
https://www.facebook.com/Malayalivartha

























