മസ്തിഷ്‌കമരണം സംഭവിച്ച മുൻ സ്പോർട്സ് താരം വെന്റിലേറ്ററിലിരിക്കെ ആൺകുഞ്ഞിന് ജന്മം നൽകി..ശരീരം ചലനമറ്റിട്ടും കാതറീന തന്‍റെ ഉദരത്തിനുള്ളിൽ കുഞ്ഞു സാൽവഡോറിനെ സംരക്ഷിച്ചു

മസ്തിഷ്ക മരണം സംഭവിച്ച ശേഷം അവയവദാനം നൽകുന്നത് അത്ര പുതുമയുള്ള കാര്യമല്ല.. , ഹൃദയമോ, കരളോ, അല്ലെങ്കിൽ കിഡ്‌നിയോ ദാനം ചെയ്യുന്നത് ഇപ്പോൾ വളരെ സാധാരണമാണ് .എന്നാൽ ഇവിടെ, തന്നെത്തന്നെ പൂർണമായും, തന്റെ കുഞ്ഞിനെക്കിട്ടാനായി ദാനമായി കൊടുത്തിരിക്കുകയാണ് കാതറീന. അത് വലിയ ഒരു ദാനമാണ്
അമ്മ കാതറീനയ്ക്ക് അക്യൂട്ട് ആസ്ത്മാ അറ്റാക്ക് വരുമ്പോൾ മകൻ സാൽവദോറിന് അമ്മയുടെ വയറ്റിൽ വെറും 19 ആഴ്ച മാത്രം പ്രായം. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരമായിരുന്നു കാതറീനാ സെക്വീറക്ക് കടുത്ത ആസ്ത്മാ രോഗത്തെത്തുടർന്ന് വളരെ നേരത്തെ തന്നെ സ്പോർട്സിൽ നിന്നും വിരമിക്കേണ്ടി വന്നിരുന്നു
തന്റെ ഇരുപത്തിയാറാം വയസ്‌സിൽ കാതറീന ഒരു ആൺകുഞ്ഞിനെ ഗർഭം ധരിച്ചെങ്കിലും അതി ശക്തമായ ഒരു ആസ്ത്മാ അറ്റാക്കിന്റെ രൂപത്തിൽ വിധി ജീവിതത്തിന്റെ ഒഴുക്കിനു കടിഞ്ഞാണിട്ടു . ആസ്ത്മാ അറ്റാക്കിൽ, തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസ്സപ്പെട്ടതുകാരണം കാതറീനയുടെ ശരീരം കോമയിലേക്ക് വഴുതിവീണു. കുഞ്ഞിന് വയറ്റിൽ കഷ്ടി അഞ്ചുമാസത്തെ വളർച്ച മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.. വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ട കാതറീന ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമായി ആകെ ഉണ്ടായിരുന്നത് പതിഞ്ഞ ശ്വസോച്ഛാസവും വയറ്റിലെ കുഞ്ഞു ജീവന്റെ മിടിപ്പും മാത്രമായിരുന്നു.
വെന്റിലേറ്റർ സപ്പോർട്ട് നിർത്തിയാൽ അടുത്തക്ഷണം കാതറീന മരിച്ചുപോവുമെന്ന വിവരം ഡോക്ടർമാരിൽ നിന്നും ഏറെ വേദനയോടെ കാതറീനയുടെ ബന്ധുക്കൾ അറിഞ്ഞു. പക്ഷെ വെന്റിലേറ്റർ സപ്പോർട്ട് മാറ്റിയാൽ നഷ്ടപ്പെടുന്നത് സാൽവദോർ എന്ന് അവർ അതിനകം പേരിട്ടുകഴിഞ്ഞിരുന്ന, കാതറീനയുടെ കുഞ്ഞിനെക്കൂടി ആയിരിക്കുമെന്ന തിരിച്ചറിവ് അവരെ ഒരു പരീക്ഷണത്തിന് പ്രേരിപ്പിച്ചു.
എങ്ങനെയും കുഞ്ഞിന്റെ ജീവൻ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ,കുഞ്ഞിന് ചുരുങ്ങിയത് 32 ആഴ്‌ചയെങ്കിലും വളർച്ച എത്തും വരെ കാതറീനയെ വെന്റിലേറ്ററിൽ തുടരാൻ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ 26 -നു തന്നെ കാതറീനയുടെ മസ്‌തിഷ്‌ക്കമരണം ഡോക്ടർമാർ സ്ഥിരികരിച്ചിരുന്നു .
പോർച്ചുഗലിലെ നിയമവ്യവസ്ഥയിൽ അനുവദിച്ചിട്ടുള്ള ഉദാരമായ വ്യവസ്ഥകളാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാനും നടപ്പിലാക്കാനും സഹായകമായത്. പോർട്ടോയിലെ സെന്റ് ജോൺ ആശുപത്രിയിൽ അടുത്ത 56 ദിവസങ്ങളോളം ഒരക്ഷരം മിണ്ടാതെ, ഒരിറ്റു വെള്ളമോ ഭക്ഷണമോ കഴിക്കാതെ, കോമയിൽ കിടന്നിരുന്ന കാതറീനയുടെ ഉദരത്തിനുള്ളിൽ സാൽവഡോർ വളർന്നു.
പക്ഷെ 32 ആഴ്ച പൂർത്തിയായതോടെ കാതറീനയുടെ ആരോഗ്യാവസ്ഥ മോശമാവാൻ തുടങ്ങി..തുടർന്ന് കുഞ്ഞിനെ സീ സെക്ഷനിലൂടെ പുറത്തെടുക്കുകയായിരുന്നു.
മാസം തികയാതെ പിറന്നുവീണ സാൽവദോറിന് വെറും 1.8 കിലോ മാത്രമേ ഭാരമുള്ളൂ. ഇപ്പോൾ നിയോ നാറ്റൽ ഐസിയുവിൽ ആണ് അവൻ വിശ്രമിക്കുന്നത്. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും പിടിക്കും അവനെ വെന്റിലേറ്ററിൽ നിന്നും പുറത്തേക്കെടുക്കാൻ.
ഇത് പോർച്ചുഗലിലെ രണ്ടാമത്തെ 'കോമാ' ജനനനമാണ്. ഇതിനു മുമ്പ് 15 -ാമത്തെ ആഴ്ചയില്‍ പിറന്നു വീണ ലൗറെങ്കോ എന്ന കുഞ്ഞായിരുന്നു ഇതുപോലുള്ള സാഹചര്യത്തിൽ ജനിച്ചത്.
https://www.facebook.com/Malayalivartha

























